നിലമ്പൂര്‍: മദ്യം, ചൂതാട്ടം പോലുള്ള സാമൂഹ്യതിന്മകളെ പ്രോത്സാഹിപ്പിക്കുന്ന കക്ഷികള്‍ക്ക് വോട്ട് നിഷേധിക്കാന്‍ പ്രബുദ്ധസമൂഹം തയ്യാറാകണമെന്ന് ഈസ്റ്റ് ജില്ലാ ഐ എസ് എം പ്രബോധക സംഗമം ആവശ്യപ്പെട്ടു. കക്ഷി മാത്സര്യം വെടിഞ്ഞ് പൊതുനന്മ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്‌ട്രീയ കക്ഷികള്‍ സന്നദ്ധരാവണം. ത്രിതല പഞ്ചായത്തുകള്‍ക്ക് പ്രാദേശികമായി മദ്യം നിരോധിക്കാനുള്ള അധികാരം തിരിച്ചുനല്‌കണം. മാനുഷിക സുരക്ഷിതത്വവും സാമൂഹ്യ ജീര്‍ണതകള്‍ അവസാനിപ്പിക്കലും കേവലം രാഷ്‌ട്രീയപരമായ അജണ്ടകളാകരുതെന്ന് സംഗമം അഭിപ്രായപ്പെട്ടു.
സംഗമം കെ എന്‍ എം സംസ്ഥാന സെക്രട്ടറി മരുത അബൂബക്കര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ അബ്‌ദുസ്സലാം സുല്ലമി, എ അബ്‌ദുല്‍ അസീസ് മദനി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹംസ സുല്ലമി മൂത്തേടം, നൗഷാദ് ഉപ്പട, അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി, ഡോ. ശൗക്കത്തലി, കെ പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി, എന്‍ വി അബ്‌ദുല്ല സുല്ലമി, കെ അബ്‌ദുസ്സലാം സുല്ലമി, ഹസനുദ്ദീന്‍ തൃപ്പനച്ചി, അലി അശ്‌റഫ് പുളിക്കല്‍, എന്‍ അഹ്‌മദ് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം