റിയാദ്: കാലഘട്ടത്തിന്റെ മാറ്റങ്ങളെയും ചിന്താവൈപുല്യത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് പൊതുനന്മയില്‍ ഒന്നിക്കാനും മതമൂല്യങ്ങളുടെ അംബാസഡര്‍മാരാകാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് പി മുഹമ്മദ് കുട്ടശ്ശേരി പറഞ്ഞു. സുഊദി ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സമ്പൂര്‍ണ കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഊദി അറേബ്യയുടെ നവോത്ഥാനപരവും ചരിത്ര പരവുമായ പാരമ്പര്യത്തില്‍ ഊന്നി നിന്നുകൊണ്ട് ഇസ്വ്‌ലാഹി സെന്ററുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും പ്രശംസാര്‍ഹമാണ്.
ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സി പി ഇബ്‌റാഹിം, മുഹമ്മദ് ഹബീബ്, അശ്‌റഫ് മാമാങ്കര, സൈനുല്‍ ആബിദീന്‍, അബ്‌ദുല്‍ഖാദര്‍, അശ്‌റഫ് ഓമാനൂര്‍, സൈഫുദ്ദീന്‍, ബശീര്‍ മാമാങ്കര ചര്‍ച്ചയില്‍ പങ്കെടുത്തു. അശ്‌റഫ് മരുത, എം ടി മനാഫ്, ശബീര്‍ വെള്ളാടത്ത്, ശാനിഫ് വാഴക്കാട് എന്നിവര്‍ രൂപരേഖ അവതരിപ്പിച്ചു. മുഹമ്മദ് കോയ സ്വാഗതവും സലിം കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം