Wednesday, October 06, 2010
ഐ എസ് എം കാമ്പയിന്‍ ഉദ്ഘാടനം 9നു കാസറഗോഡ്
കാസറഗോഡ്: `ആരാധ്യനേകന്‍ അനശ്വര ശാന്തി' എന്ന പ്രമേയവുമായി ഐ എസ് എം ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയ്‌ന്റെ ഉദ്‌ഘാടനം ഒക്‌ടോബര്‍ 9 ന് കാസറഗോഡ് നടക്കും. ഇസ്‌ലാമിന്റെ സന്ദേശം ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക, അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണതകള്‍ക്കും തീവ്രവാദത്തിനും യാഥാസ്ഥിതികതക്കുമെതിരെ ബോധവല്‌ക്കണം നടത്തുക, ദൗത്യം തിരിച്ചറിഞ്ഞ് ധാര്‍മികതയിലൂന്നിയെ ജീവിതം നയിക്കാന്‍ വ്യക്തികളെ പ്രാപ്‌തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാംപയ്‌ന്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനം, ജില്ല, മണ്ഡലം, പഞ്ചായത്ത്, ശാഖ തലങ്ങളിലായി വിപുലമായ പരിപാടികളാണ് കാംപയ്‌നോടനുബന്ധിച്ച് ആസൂത്രണം ചെയ്‌തിട്ടുള്ളത്.
Tags :
I S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം