കൊടുങ്ങല്ലൂര്‍: സാമൂഹ്യ തിന്മകള്‍ക്കും ധാര്‍മിക ച്യുതിക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഐ എസ് എം തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ലോട്ടറിയും മദ്യവും കുടുംബ സഘര്‍ഷങ്ങള്‍ക്കും ധൂര്‍ത്തിനും കാരണമാകുമെന്ന് ബോധ്യമായിട്ടും സാമ്പത്തിക സ്രോതസ്സിന്റെ പെരുപ്പിച്ച കണക്ക് കാണിച്ച് ന്യായീകരിക്കുന്ന പ്രവണത ഗുരുതരമായ ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തും. ലഹരി വസ്‌തുക്കള്‍ക്കും മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തിനുമെതിരെ സമൂഹവും ഭരണകൂടങ്ങളും ജാഗ്രത കാണിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുസ്സലാം മുട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ജില്ലാ സെക്രട്ടറി കെ അബ്‌ദുസ്സലാം മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഇ ഐ മുജീബ് അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന ട്രഷറര്‍ സല്‍മ അന്‍വാരിയ്യ, പി കെ അബ്‌ദുല്‍മജീദ്, ഇ എ അബ്‌ദുല്ല, ഇ ഐ സിറാജ്, എ താജുദ്ദീന്‍ സ്വലാഹി, പി എച്ച് ഹാരിസ്, കെ ബി ശഫീഖ്, പി എച്ച് അബ്‌ദുല്‍അസീസ്, എം എ ഫൈസല്‍, പി എ മുഹമ്മദ്, കെ കെ ആസാദ് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം എ സാദിഖ് സ്വാഗതവും പി കെ നജ്‌മുദ്ദീന്‍ നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം