കൊണ്ടോട്ടി : എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലയുടെ കീഴില്‍ സംഘടിപ്പിച്ച ഹയര്‍ സെക്കണ്ടറി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. 'കൈവിട്ട സംസ്കാരം വീണ്ടെടുക്കാന്‍ മാന്യതയുള്ള തലമുറ വളര്‍ന്നെ തീരൂ' എന്ന കാംപയിന്‍റെ ഭാഗമായി നടത്തിയ സമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. മൂല്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാമ്പസില്‍ ധാര്‍മികതയുടെ സന്ദേശവുമായി ഇറങ്ങിത്തിരിച്ച എം എസ് എമ്മിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും സൈബര്‍ കുറ്റകൃത്യങ്ങളിലെ വിദ്യാര്‍ഥികളുടെ പങ്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മുഹമ്മദുണ്ണി ഹാജി എം എല്‍ എ മുഖ്യാതിഥി യായിരുന്നു.
സമ്മേളനത്തോടനുബന്ധിച്ചു നടന്ന പഠന ക്ലാസില്‍ ജാഫര്‍ വാണിമേല്‍, ബഷീര്‍ പട്ടേല്‍താഴം എന്നിവര്‍ പ്രസംഗിച്ചു. ശേഷം നടന്ന സെഷനില്‍ വ്യക്തിത്വവികാസം എന്ന വിഷയത്തില്‍ സലാം ഓമശ്ശേരി ക്ലാസെടുത്തു. തുടര്‍ന്ന് നടന്ന റൈറ്റ് ക്ലിക്ക് സെമിനാറില്‍ ഡോ: പി കെ അബൂബക്കര്‍, ജലാലുദ്ദീന്‍ അഹമ്മദ്, സി എം അബ്ദുല്‍ ബഷീര്‍, അന്‍വര്‍ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു. എം എസ് എം സംസ്ഥാന പ്രസിഡണ്ട് ആസിഫലി കണ്ണൂര്‍ മോഡറെറ്റര്‍ ആയിരുന്നു.
സമാപന സമ്മേളനത്തില്‍ ഐ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. എം എസ് എം ജില്ലാ പ്രസിഡണ്ട് ജലീല്‍ മാമാങ്കര അധ്യക്ഷനായിരുന്നു. എം എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് ജൌഹര്‍ അയിനിക്കോട് സമാപന ഭാഷണം നിര്‍വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൌലവി, എം എസ് എം ജില്ലാ സെക്രട്ടറി അലി അഷ്‌റഫ്, മുഹ്സിന്‍ തൃപ്പനച്ചി, മുഹമ്മദ് മീരാന്‍, ജിഹാദ് മുസ്ലിയാരങ്ങാടി, സഗീര്‍ മൌലവി എന്നിവര്‍ പ്രസംഗിച്ചു .
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം