Sunday, October 31, 2010
തെരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങളെ ദുരുപയോഗം ചെയ്‌തെന്ന ആരോപണം അന്വേഷിക്കണം -മുജാഹിദ് നേതൃസംഗമം
മലപ്പുറം: ഐ എസ് എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം ജില്ലാ സമിതികളുടെ സംയുക്താഭിമുഖ്യത്തില്‍ നേതൃസംഗമം സംഘടിപ്പിച്ചു. ഇസ്‌ലാമിക മതചിഹ്നങ്ങളും മതപരമായ വ്യക്തിത്വവും തെരഞ്ഞെടുപ്പില്‍ മതരാഷ്‌ട്ര, തീവ്രവാദ പ്രതിനിധികള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണം ഗൗരവത്തോടെ കാണണമെന്ന് സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി സംഗമം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ജാബിര്‍ അമാനി, എ നൂറുദ്ദീന്‍, കെ അബ്‌ദുല്‍ ഖയ്യൂം സുല്ലമി, യൂനുസ് ഉമരി, ഹംസ കാരക്കുന്ന്, വി അബ്‌ദുല്ലകുട്ടി, ഉമര്‍ തയ്യില്‍, എം കെ ബശീര്‍, നഫീസ ടീച്ചര്‍, ശാക്കിറ വാഴക്കാട്, സി മുഹമ്മദ് സലീം സുല്ലമി, മുഹ്‌സിന്‍ തൃപ്പനച്ചി, വി ടി ഹംസ, പി ഹമീദ് കുനിയില്‍, ബി പി എ ഗഫൂര്‍ പ്രസംഗിച്ചു.
കാമ്പയിനോടനുബന്ധിച്ച് ഗൃഹാങ്കണ സംഗമം, ആദര്‍ശപാഠശാല, ദഅ്‌വ കിറ്റ് വിതരണം, ആദര്‍ശ സെമിനാര്‍, മെസ്സേജ് പവലിയന്‍, സ്റ്റുഡന്റ്‌സ് കോണ്‍ഫ്രന്‍സ്, അഖിലേന്ത്യ സെമിനാര്‍, ഹദീസ് സമ്മേളനം, ഈദ് സൗഹാര്‍ദ സായാഹ്നം, ഉള്‍നാടന്‍ ദഅ്‌വ യാത്ര, ആദര്‍ശ കുടുംബസംഗമം, ദൗത്യദീപ്‌തി തുടങ്ങിയവ നടത്തും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം