Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Friday, February 11, 2011

മദ്യനിരോധന സമരത്തെ പിന്തുണക്കുക




മലപ്പുറം: മലപ്പുറത്ത്‌ 910 ദിവസമായി തുടരുന്ന അനിശ്ചിതകാല മദ്യനിരോധന സത്യഗ്രഹ സമരത്തിന്‌ തുടക്കം മുതലേ ക്രിയാത്മക പിന്തുണയുമായി ISM രംഗത്ത് .എന്തിനും ഏതിനും വിപ്ലവം പ്രസംഗിക്കുന്ന പല മത രാഷ്ട്രീയ സംഘടനകളും സമര രംഗത്ത് നിന്ന് പിന്‍വാങ്ങുകയും അവരുടെ പിന്തുണ കേവലം പ്രസംഗങ്ങളില്‍ ഒതുങ്ങുകയും ചെയ്യുമ്പോഴും സമര രംഗത്തെ ശക്തമായ സാനിധ്യമായി ISM ന്റെയും MGM ന്റെയും പ്രവത്തകര്‍ ആഴ്ചയില്‍ ഓരോ ദിവസം സമരപന്തലില്‍ എത്തുന്നു . ഇക്കാര്യത്തില്‍ ഏറെയും മലപ്പുറം വെസ്റ്റ് ജില്ലയിലെ പ്രവര്‍ത്തകരാണ്. 

സത്യാഗ്രഹ സമിതിയില്‍ ബഹു: ഖദീജ നര്‍ഗീസ് , പി പി ഖാലിദ്‌ ചങ്ങരംകുളം, മുജീബ് കോക്കൂര്‍ തുടങ്ങിയവര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് രംഗത്തുണ്ട്. 

ബഹു : സി പി ഉമര്‍ സുല്ലമി , ഹുസൈന്‍ മടവൂര്‍ , മുജീബ് റഹ്മാന്‍ കിനാലൂര്‍ , എന്‍ എം ജലീല്‍ , ആസിഫലി കണ്ണൂര്‍ , ഹര്ഷിദ് മതോട്ടം ,തുടങ്ങിയ ഇസ്ലാഹി നേതാക്കളും സമര പന്തല്‍ സന്ദര്‍ശിച്ചവരില്‍ പെടുന്നു . ഇന്ന് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ തിന്മയായ മദ്യത്തിനെതിരെയുള്ള ക്രിയാത്മകമായ പോരാട്ടത്തിനു ഇത് വായിക്കുന്ന ഓരോരുത്തരും തങ്ങളാലാവുന്ന പിന്തുണ നല്‍കുക .
Read More

Friday, January 21, 2011

ഐ എസ്‌ എം കോട്ടയം ജില്ലാ സന്ദേശയാത്രക്ക് നേരെ ആക്രമണം

കോട്ടയം : ഐ എസ് എം സംസ്ഥാന കാംപയിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ നടത്തിയ സ്നേഹസന്ദേശയാത്രക്ക് നേരെ ഉഗ്രവാദി സുന്നികളുടെ ആക്രമണം. ജില്ലയിലെ കരുവാമുഴി, തേവരുപാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ പര്യടനം നടത്തുമ്പോഴായിരുന്നു നൂറോളം വരുന്ന ഉഗ്രവാദി സംഘം ആക്രമണം നടത്തിയത്. മൈക്ക് പിടിച്ചു വാങ്ങുകയും ജീപ്പ് ആക്രമിക്കുകയും പ്രഭാഷകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്‍ സ്ഥലത്തെത്തിയ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ആദര്‍ശപ്രചാരണത്തെ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചതില്‍ ഐ എസ് എം സംസ്ഥാന പ്രസിടന്റ്റ് മുജീബുറഹ്മാന്‍ കിനാലൂരും ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും ശക്തമായി പ്രതിഷേധിച്ചു. ഐ എസ് എം കോട്ടയം ജില്ലാ കമ്മിറ്റി ആക്രമണത്തെ ശക്തമായി അപലപിച്ചു. ജില്ലാ പ്രസിടന്റ്റ് നാസര്‍ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. കെ പി ഷഫീഖ്, പി എം ഹാഷിം, എന്‍ എസ് എം റഷീദ്, പി ഇര്‍ഷാദ്, തൌഫീഖ് ബഷീര്‍, പി എ ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Wednesday, January 05, 2011

ലഹരി ദുരന്തങ്ങള്‍ക്കെതിരെ സാമൂഹ്യ ചെറുത്തുനില്‌പ്‌ അനിവാര്യം -ലഹരി വിരുദ്ധ കൂട്ടായ്‌മ

ആരാമ്പ്രം: മദ്യം, മയക്കുമരുന്ന്‌, മൊബൈല്‍ ഫോണ്‍ ദുരുപയോഗം എന്നിവ മൂലമുണ്ടാകുന്ന സാമൂഹ്യ ദുരന്തങ്ങള്‍ക്ക്‌ നേരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന്‌ ഐ എസ്‌ എം ലഹരി വിരുദ്ധ ജനകീയ കൂട്ടായ്‌മ അഭിപ്രായപ്പെട്ടു. മദ്യനിരോധനത്തിന്‌ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം പുനസ്ഥാപിക്കണമെന്നും മൊബൈല്‍ ഫോണ്‍, ടി വി ചാനലുകള്‍ എന്നിവയിലൂടെയുള്ള സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മടവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഖദീജ ടീച്ചര്‍ ജനകീയ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു. എന്‍ജി. ഇബ്‌റാഹീം കുട്ടി അധ്യക്ഷത വഹിച്ചു. മടവൂര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ സുലൈമാന്‍, ക്ഷേമകാര്യസ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി കോരപ്പന്‍, ഫാദര്‍ വര്‍ഗീസ്‌ താമരത്തുംകുഴി, ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, മുസ്‌തഫ നുസ്‌രി, കെ പി അബ്‌ദുസ്സലാം പ്രസംഗിച്ചു

Read More

Wednesday, July 28, 2010

മുഖ്യ മന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളത്: ഇസ്ലാഹി സെന്റര്‍

അൽ അഹ്‌സ: എന്‍ ഡി എഫിനെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ മുസ്ലിം സമൂഹത്തെ ആകമാനം അപമാനിക്കുന്ന വിധം പ്രസ്താവന നടത്തിയ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു സമുദായത്തോട് മാപ്പ് പറയണമെന്നു സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ അഹ്സ ഘടകം ആവശ്യപ്പെട്ടു!

മുസ്ലിം സമുദായത്തിലെ മഹാഭൂരി പക്ഷവും തീവ്ര വാദത്തിനും ഭീകര വാദത്തിനും എതിരാണെന്ന് വ്യക്തമാക്കിയിട്ടും എന്‍ ഡി എഫിനെ മറയാക്കി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഇതര മതസ്ഥര്‍ക്കിടയില്‍ മുസ്ലിംകളോട് വിദ്വേഷവും വെറുപ്പും ഇളക്കി വിടാന്‍ വേണ്ടി മന:പൂര്‍വ്വം നടത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!

അനവസരത്തിലുള്ളതും അനുചിതവുമായ ഇത്തരം പ്രസ്താവനകള്‍ സംഘ പരിവാര്‍ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കൂ! പ്രകോപനങ്ങളില്‍ അകപ്പെടാതെ മുസ്ലിംകള്‍ ബുദ്ധി പരമായി പ്രതികരിക്കണമെന്നും തീവ്ര വാദികളെയും അവര്‍ക്ക് വളം നല്കുന്നവരെയും ഒറ്റപ്പെടുത്തനമെന്നും ഇസ്ലാഹി സെന്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുഹമ്മദ്‌ അലി മടവൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ഹുസൈന്‍ ബാവ താമരശ്ശേരി , മരക്കാര്‍ കക്കോവ്, അഹ്`മദ് മദീന , ഇബ്രാഹിം തലപ്പാടി , കെ. മുഹമ്മദ്‌ അത്തോളി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദു റഹ്മാന്‍ മഞ്ചേരി സ്വാഗതം പറഞ്ഞു.
Read More

Tuesday, July 27, 2010

പ്രസ്താവന പിൻവലിക്കണം: കെ എൻ എം, ഐ എസ് എം


കോഴിക്കോട്: മുസ്ലിം സമുദായം മുഖ്യധാരയിൽ ഇടംനൽകാതെ പുറമ്പോക്കിലിരുത്തിയ തീവ്രവാദ സംഘടനകൾക്ക് സമുദായത്തിന്റെ സഹതാപം സൃഷ്ടിച്ചുകൊടുക്കും വിധമുള്ള അപകടകരമായ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണമെന്ന് കെ എൻ എം, ഐ എസ് എം സംയുക്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

മതത്തിന്റെ മറവിൽ വളർന്നുവരുന്ന തീവ്രവാദശക്തികളെ ഒറ്റപ്പെടുത്താൻ മതമെന്ന നിലയ്ക്കും സമുദായമെന്ന നിലയ്ക്കും മുസ്ലിംകൾ മാത്രമാണ് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ നിലപാട് എടുത്തതെന്ന് ആർക്കും നിഷേധിക്കാനാവില്ല. തങ്ങളാലാവും വിധം തീവ്രവാദ ശക്തികളെ ചെറുത്ത്കൊണ്ടിരിക്കുന്ന മുസ്ലിം സമുദായത്തെ ഒന്നടങ്കം വിഷമിപ്പിക്കുന്ന വിധത്തിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടായ പ്രസ്താവന നിരുത്തരവാദപരമാണ്.
ദുരൂഹതകൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടം നൽകും വിധമുള്ള പ്രസ്താവനകൾ ഉത്തരവാദപ്പെട്ട ഭരണ നേതൃത്വത്തിൽ നിന്നുണ്ടാകുന്നത് ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്ടാക്കും. പോപ്പുലർ ഫ്രണ്ടിനെ വിമർശിക്കുന്നതിന്റെ പേരിൽ സംഘപരിവാർ ആരോപണങ്ങളെ വസ്തുതവൽക്കരിച്ച് സമുദായത്തെതന്നെ അധിക്ഷേപിക്കും വിധമുള്ള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവന കടുത്ത അപരാധമാണെന്ന് സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. പ്രണയിച്ചും പണം നൽകിയും മതപരിവർത്തനം നടത്തുന്നു എന്ന് ഊഹത്തിന്റെയും സംശയത്തിന്റെയും മറവിൽ ആക്ഷേപിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം ആരോപണങ്ങൾ സംഘപരിവാർ സംഘടനകളെ സംബന്ധിച്ച് വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടും ഒരക്ഷരം ഉരിയാടാത്തവരാണ് കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാൻ സംഘടിത ശ്രമം നടത്തുന്നുവെന്ന് പ്രസ്താവന നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

വ്യാജ ഏറ്റുമുട്ടൽ കൊലപാതക്കേസിലെ പ്രതി ഗുജറാത്ത് ആഭ്യന്ത്രമന്ത്രി അമിത്ഷായെ രാജിവെപ്പിച്ചതുകൊണ്ടുമാത്രം ബി ജെ പിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് കെ എൻ എം, ഐ എസ് എം സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഉത്തരവുപ്രകാരമാണ് സി ബി ഐ ബി ജെ പി മന്ത്രി അമിത്ഷായെ അറസ്റ്റു ചെയ്തതെന്നിരിക്കെ സി ബി ഐയെ രാഷ്ട്രീയമായി കുറ്റപ്പെടുത്തി ബി ജെ പി രക്ഷപ്പെടാൻ നോക്കേണ്ടതില്ല. കൊലയാളികൾക്ക് രക്ഷാകവചമൊരുക്കി ഭീകരവിരുദ്ധ പ്രചാരണം നടത്തുന്ന ബി ജെ പിയുടെയും ആർ എസ് എസ്സിന്റെയും കപടമുഖം പൊളിച്ചെഴുതാൻ രാഷ്ട്രീയനേതൃത്വങ്ങൾ ജാഗ്രതകാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, കെ എൻ എം ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി, എ അസ്ഗറലി, പി ടി വീരാൻ കുട്ടി സുല്ലമി, ഐ എസ് എം ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ ജലീൽ, ഐ പി അബ്ദുസ്സലാം, യു പി യഹ്യാഖാൻ, സുഹൈൽ സാബിർ, എ നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Read More

Monday, July 26, 2010

മുഖ്യമന്ത്രിയുടെ പ്രസ്‌താവന അനവസരത്തിലുള്ളത്‌



കുവൈത്ത്‌: കേരളത്തെ ഇസ്‌ലാമിക വല്‍കരിക്കാന്‍ ചില തീവ്ര ഗ്രൂപ്പുകള്‍ അവിഹിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അപക്വവും അനവസരത്തിലുള്ളതുമായിപോയെന്ന്‌ കുവൈത്ത്‌ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടു.

ആര്‍.എസ്‌.എസ്‌ പോലുള്ള സംഘടനകള്‍ പതിറ്റാണ്ടുകളായി നിര്‍വ്വഹിച്ചുവരുന്ന പ്രചാരണങ്ങള്‍ക്ക്‌ സമാനമാണ്‌ മുഖ്യമന്ത്രിയുടേത്‌. ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും സാമൂഹ്യമായി ഒറ്റപ്പെടുത്താനും സഹായകരമാവുന്ന സംസാരം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തരുതായിരുന്നു. പ്രത്യേകിച്ചും സമുദായവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിതന്നെ മുമ്പ്‌ നടത്തിയിട്ടുള്ള ചില പ്രസ്‌താവനകള്‍ വിവാദമായിരിക്കെ അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവനയിലെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ട്‌.


ദൈവീക മതത്തിന്റെ പ്രബോധനത്തിന്‌ ഹീനമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മാതൃകയില്ല. സമാധാന സാഹചര്യത്തിലാണ്‌ ഇസ്‌ലാമിന്റെ വ്യാപനം നടന്നിട്ടുള്ളത്‌. സമാധാനന്തരീക്ഷം തകര്‍ക്കുന്ന നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മതത്തിന്റെ അംഗീകാരവുമില്ല. മതരാഷ്‌ട്രം സ്ഥാപിക്കുന്നതിനേക്കാള്‍, ദൈവത്തിന്റെ അസ്‌തിത്വവും ആരാധനയിലുള്ള ഏകത്വവും സഹജീവികള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുന്നതിലൂടെ സമാധാനവും സുരക്ഷിതത്വവുമുള്ള ജീവിതം കെട്ടിപ്പടുക്കാനാണ്‌ പ്രമാണങ്ങള്‍ ആഹ്വാനം ചെയ്യുന്നത്‌. സാമുദായിക ദ്രുവീകരണത്തിന്‌ സാഹചര്യം സൃഷ്‌ടിക്കുന്ന പ്രസ്‌താവനകളില്‍ നിന്ന്‌ എല്ലാവരും മാറിനില്‍ക്കണമെന്ന്‌ കുവൈത്ത്‌ ഐ.ഐ.സി നേതൃത്വം അഭിപ്രായപ്പെട്ടു.

-വാർത്ത അയച്ചുതന്നത്: യു പി ആമിർ കുവൈത്ത്
Read More

Tuesday, July 06, 2010

നിയമം കയ്യിലെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: ഇസ്ലാഹി സെന്റർ

നിയമം കയ്യിലെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: ഇസ്ലാഹി സെന്റർ യു ഏ ഇ

ദുബൈ: നിയമവും നിയമവാഴ്ചയും നിലനിൽക്കുന്ന നാട്ടിൽ നിയമം കയ്യിലെടുത്ത് അരാചകത്വം സൃഷ്ടിക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് യു എ ഇ ഇസ്ലാഹി സെന്റർ ആവശ്യപ്പെട്ടു.

പ്രവാചകൻ (സ) യെ അപമാനിച്ച സമാധാനവും മതസൌഹാർദ്ദവും കാത്തുസൂക്ഷിക്കുന്നവർക്ക് പ്രതിഷേധമുണ്ട്. അക്രമങ്ങൾക്കും അവഹേളനങ്ങൾക്കും ചരിത്രത്തിൽ തുല്യതയില്ലാത്തവിധം മാപ്പുനൽകിയ ദൈവദൂതനാണ് മുഹമ്മദ് നബി (സ).

വിവാദപരാമർശം നടത്തിയ അധ്യാപകന്റെ കരഛേദം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും ഇസ്ലാഹി സെന്റർ യു എ ഇ പത്രക്കുറിപ്പിൽ അറിയിച്ചു.

അക്രമണം അപലപനീയം കുവൈത്ത് ഇസ്‌ലാഹി സെന്റർ

കുവൈത്ത് : ന്യൂമാൻ കോളേജ്‌ അധ്യാപകൻ ടി.കെ ജോസഫിനെതിരെയുണ്ടായ
ആക്രമണം അപലപനീയമാണെന്ന് കുവൈത്ത് ഇസ്‌ലാഹി സെന്റർ കേന്ദ്ര
സെക്രട്ടറിയേറ്റ് പ്രസ്‌താവിച്ചു.

പരീക്ഷാ ചോദ്യാവലിയിൽ നടത്തിയ ഇസ്‌ലാം നിന്ദയുടെ പേരിൽ നിയമ നടപടികൾ നേരിടുന്ന ഇയാൾക്കെതിരെ മതപോലീസ്‌ ചമഞ്ഞ് അക്രമം നടത്താൻ സമുദായം ആർക്കും ക്വട്ടേഷൻ നൽകിയിട്ടില്ല. തൽപര കക്ഷികൾ ഒരു സമുദായത്തെ മുൾമുനയിൽ നിറുത്തി പ്രശ്‌നത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം ഇല്ലായ്‌മചെയ്യാൻ അക്രമത്തിന്‌ പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം നിയമത്തിന്‌ മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.

സാമുദായിക ധ്രുവീകരണത്തിന്‌ കാരണമാകുന്ന നിലപാടുകളിൽ നിന്ന് എല്ലാവരും വിട്ടുനിൽകണമെന്നും സെൻസിറ്റീവായ വിഷയത്തെ വിവേകപൂർവ്വം കൈകാര്യം ചെയ്യാൻ മത രാഷ്‌ട്രീയ നേതൃത്വങ്ങൾ പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും യോഗം അഭ്യർത്ഥിച്ചു.
Read More

Sunday, June 06, 2010

മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി.

തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന്‌ പേരെ കോട്ടക്കടവ്‌ ടി എം എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39),സി കെ ജാഫര്‍(28),ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
തേഞ്ഞിപ്പലം ചെനക്കലങ്ങാടി മുജാഹിദ് പള്ളിയിൽ എപി വിഭാഗം നടത്തിയ അക്രമത്തിൽ പരുക്കേറ്റ്, കോട്ടക്കടവ് ടി എം എച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്തഫ കെ, ടി കെ സുലൈമാൻ, സികെ ജാഫർ.

ജൂണ്‍ 2ന്‌ കാലത്ത്‌ ഏഴ്‌ മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച്‌ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്‌. പലപ്പോഴായി പൊലീസ്‌ ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്‌ വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്‌. ചൊവ്വാഴ്‌ച ഇവര്‍ മദ്രസ്സയുടെ പൂട്ട്‌ തകര്‍ത്ത്‌ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

ബുധനാഴ്‌ച രാവിലെ വിവിധപ്രദേശങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ അക്രമികള്‍ സൈക്കിള്‍ ചെയിന്‍, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായാണ്‌ അഴിഞ്ഞാടിയത്‌. മദ്രസ്സയിലേക്കെത്തിയ കുട്ടികളെയും ഇവര്‍ വെറുതെ വിട്ടില്ല. യൂനിവേഴ്‌സിറ്റിയില്‍ നിന്നും പൊലീസ്‌ എത്തിയതിന്‌ ശേഷമാണ്‌ സ്ഥിതി ശാന്തമായത്‌. കോടതി ഉത്തരവുകള്‍ തങ്ങള്‍ക്കെതിരാവുകയാണെന്ന അരിശത്തില്‍ പള്ളി പൂട്ടിക്കാനുള്ള ഉദ്ദേശവുമായി പലതവണ എ പി വിഭാഗം ഇവിടെ സംഘര്‍ഷമുണ്ടാക്കിയിട്ടുണ്ട്‌. അധികൃതരുമായുള്ള ചര്‍ച്ചയില്‍ പള്ളി പൂട്ടണമെന്ന വാദം എ പി വിഭാഗം ഉന്നയിക്കുകവരെയുണ്ടായി. മുന്‍പ്‌ നാലു തവണ എ പി വിഭാഗം ചെനക്കലങ്ങാടി പള്ളിയില്‍ അക്രമമഴിച്ചു വിട്ടിട്ടുണ്ട്‌. സംഭവത്തെ തുടര്‍ന്ന്‌ തിരൂരങ്ങാടിയിലും തിരൂരിലും ആര്‍ ഡി ഒ കല്യാണിക്കുട്ടി, തിരൂരങ്ങാടി സി ഐ അബ്ദുല്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പള്ളി പൂട്ടണമെന്ന വാദത്തില്‍ എ പി വിഭാഗം ഉറച്ചു നിന്നു. അധികൃതര്‍ തങ്ങളുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‌ അവര്‍ ചര്‍ച്ച ബഹിഷ്‌കരിച്ച്‌ ഇറങ്ങി പോവുകയായിരുന്നു. പള്ളിയുടെ ഭരണത്തില്‍ എ പി വിഭാഗം ഇടപെടരുതെന്ന്‌ ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു.

വെളള്ളീയാഴ്‌ച പുലര്‍ച്ചെ എ പി വിഭാഗം പള്ളിയുടെയും മദ്രസയുടെയും പൂട്ട്‌ പൊളിച്ച്‌ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും മുജാഹിദ്‌ പ്രവര്‍തകര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. ജുമുഅക്ക്‌ സംഘര്‍ഷമുണ്ടാക്കാനുളള്ള എ പി വിഭാഗം പ്രവര്‍ത്തകരുടെ നീക്കം യൂനിവേഴ്‌സിറ്റിയില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നുമെത്തിയ പൊലീസ്‌ തകര്‍ത്തു.

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്മദ്‌ കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, സെക്രട്ടറി ഡോ. മുസ്‌തഫ ഫാറൂഖി, ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി മന്‍സൂറലി, അലി മദനി മൊറയൂര്‍, ടി പി ഹുസൈന്‍കോയ, സി കെ ഉസ്‌മാന്‍ ഫാറൂഖി, മര്‍ക്കസുദ്ദഅ്‌വ മാനേജര്‍ പി വി കുഞ്ഞിക്കോയമാസ്റ്റര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. മാരകായുധങ്ങളുമായി മുജാഹിദ്‌ പ്രവര്‍ത്തകരെ പള്ളിയില്‍ വെച്ച്‌ അക്രമിച്ച എ പി വിഭാഗം ഗുണ്ടകള്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.
Read More

Friday, July 03, 2009

സ്വവർഗ്ഗ ലൈംഗികത: നിയമപ്രാപല്യം ന‌ല്‌കുന്ന നടപടി ചെറുക്കണം: കെ എൻ എം


Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...