Wednesday, July 27, 2011
ഇസ്‌ലാഹി സെന്റര്‍ ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം ആഗസ്റ്റ് 5 ന് അബ്ബാസിയ കമ്മൂണിറ്റി ഹാളില്‍
Friday, September 18, 2009
ഒരു ഇഫ്‌ത്വാര്‍ വിരുന്നും കുറെ അപവാദങ്ങളും
_________________________________ബി പി എ ഗഫൂര്‍
പതിവില്‍നിന്ന് ഭിന്നമായി വിവാദങ്ങള്‍ക്കവസരം കിട്ടാതെ ഈ റമദാന്‍ സമാധാനപരമായി പിന്നിടുമെന്ന ഒരാശ്വാസത്തിലായിരുന്നു കേരളത്തിലെ മുസ്‌ലിം സമൂഹം. മാസപ്പിറവിയായിട്ടും ഏതെങ്കിലും രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരിലുള്ള അപവാദങ്ങളായിട്ടുമെല്ലാം ഇക്കഴിഞ്ഞ റമദാനിലൊക്കെ ഏതെങ്കിലും വിധത്തിലുള്ള വിവാദങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. പതിവു വിവാദം സൃഷ്‌ടിക്കുന്ന പത്രവും അതിന്റെ സംഘടനയും ആഭ്യന്തര ഭിന്നതകള്‍ മൂലം പ്രയാസമനുഭവിക്കുന്നതുകൊണ്ടോ എന്തോ ഇക്കുറി ഒരു വിവാദം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചുകണ്ടില്ല.
അമേരിക്കന്‍ ഇഫ്‌ത്വാര്‍; മുജാഹിദുകളെ അവമതിക്കുന്നത് ദുഷ്‌ടലാക്കോടെ: കെ എന്‍ എം
പാര്‍ട്ടിയില്‍ ചിലര്‍
പങ്കെടുത്തതിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും അവമതിക്കുന്നതിന്റെ പിന്നിലെ ഗൂഢലക്ഷ്യം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും പരിശുദ്ധ റമദാനില്‍ അതിന്റെ പവിത്രത നഷ്‌ടപ്പെടുംവിധം ദുഷ്പ്രചരണം നടത്തുന്നത് നിര്‍ത്തണമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടിയും ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സമയത്തിന്റെ വിലയറിഞ്ഞ് പ്രവര്‍ത്തിക്കുക: ശാക്കിര്‍ബാബു സലഫി
ലേണിംഗ് സ്‌കൂള്‍ ഇന്‍സ്‌ട്രക്‌ടര്‍ നാസര്‍ മദനി അധ്യക്ഷതവഹിച്ച യോഗത്തില്‍ സെന്റര്‍ പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ അരീക്കോട് സ്വാഗതവും ക്യു എല്‍ എസ് കണ്‍വീനര്‍ അബദുല്‍റഹിമാന്‍ മഞ്ചേരി നന്ദിയും പറക്ഷു. ക്യു എല്‍ എസ് പഠിതാക്കളുടെ ഖുര്‍ആന്‍ പഠന ക്‌ളാസുകള്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് എല്ലാ ഞായറാഴ്‌ചകളിലും രാത്രി പതിനൊന്ന് മണിമുതല്‍ നടക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.
Thursday, September 17, 2009
കെ എന്‍ എം തര്‍ബിയത്ത് സംഗമങ്ങള്‍
കല്‍പകഞ്ചേരി പഞ്ചായത്ത്
പുത്തനത്താണി: കാവപ്പുരയില്‍ കെ എന്‍ എം കല്‍പകഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തര്‍ബിയത്ത് സംഗമം മണ്ഡലം സെക്രട്ടറി വി ടി അബ്ദുസമദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുസലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ ദുബൈ ഇസ്‌ലാഹി സെന്റര്‍ മുബല്ലിഗ് മുജീബുര്‍റഹ്‌മാന്‍ പാലത്തിങ്ങല്‍, സാബിഖ് പുല്ലൂര്‍, മൊയ്തീന്‍ കുട്ടി സുല്ലമി, സുഹൈല്‍ സാബിര്‍, ടി അബ്ദുല്‍ മജീദ് അന്‍സാരി, എ കെ എം എ മജീദ് പ്രസംഗിച്ചു. ഖുര്‍ആന്‍ പ്രശ്നോത്തരിക്ക് വി ടി അബ്ദുശ്ശുക്കൂര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍ കോട്ടയില്‍ ഷാജി ഉപഹാരം സമ്മാനിച്ചു.
വളവന്നൂര്‍ പഞ്ചായത്ത്
പുത്തനത്താണി: വ്രതനാളുകളില്‍ നേടിയെടുക്കുന്ന ആത്മവിശുദ്ധി ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും ഭയഭക്തിയിലധിഷ്‌ഠിതമായ കര്‍മങ്ങള്‍ക്ക് മാത്രമേ അല്ലാഹു പ്രതിഫലം നല്‍കുവെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറി സി മമ്മു പറഞ്ഞു. കെ എന്‍ എം വളവന്നൂര്‍ പഞ്ചായത്ത് തര്‍ബിയത്ത് സംഗമവും ഇഫ്താര്‍ മീറ്റും കടുങ്ങാത്തുണ്ട് ആമിന ഐ ടി സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ എസ് എം കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ പി അബ്ദുല്‍ വഹാബും എം ജി എം പഞ്ചായത്ത് കൌണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഖദീജാ നര്‍ഗീസും ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ ക്വിസില്‍ റസീല്‍ സമാഹ് സി ഒന്നാം സ്ഥാനം നേടി. സുബൈര്‍ മയ്യേരിച്ചിറ, കെ ജാബിര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എ സെയ്താലുക്കുട്ടി അന്‍സാരി, എം ഹൈദ്രോസ് സുല്ലമി, സി എസ് എം യൂസുഫ്, സി മുഹമ്മ്ദ് അന്‍സാരി, എം ടി അബ്ദുല്ലത്തീഫ്, വി ടി എ ശുക്കൂര്‍, എ അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കരുവാരക്കുണ്ട് പഞ്ചായത്ത്
കരുവാരക്കുണ്ട്: പഞ്ചായത്ത് കെ എന്‍ എം തര്‍ബിയ കുടുംബ സംഗമവും ഇഫ്താറും എം എസ് എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം പ്രസിഡന്റ് എം അലവി അധ്യക്ഷത വഹിച്ചു. ഖാലിദ് അന്‍സാരി, കെ സി റംല ടീച്ചര്‍, കെ കെ ആലി, കെ പി റഷീദ്, വി പി ഷംസുദ്ദീന്‍ പ്രസംഗിച്ചു.
തിരൂര്‍ മണ്ഡലം
തിരൂര്‍ : കെ എന്‍ എം മണ്ഡലം തസ്കിയത്ത് സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. എം ബാപ്പുട്ടി, കെ അബൂബക്കര്‍, സലാഹുദ്ദീന്‍ ഫാറൂഖി, സാബിക് പുല്ലൂര്‍, മജീദ് മൌലവി, ആബിദ് മദനി പ്രസംഗിച്ചു.
തെക്കന്‍ കുറ്റൂര്‍ അല്ലൂര്‍ ശാഖ
തിരുനാവായ: തെക്കന്‍കുറ്റൂര്‍ അല്ലൂര്‍ ശാഖ കെ എന്‍ എം ഇഫ്താര്‍ മീറ്റ് എ അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുജീബുര്‍റഹ്മാന്‍ പാലത്തിങ്ങല്‍, ജാബിര്‍ രണ്ടത്താണി ക്ലാസെടുത്തു. ഹുസൈന്‍ കുറ്റൂര്‍, എ ബാവ, ടി ബാവ, സമീല്‍ കുറ്റൂര്‍, എം കെ മജീദ് നേതൃത്വം നല്‍കി.
എം എസ് എം തസ്‌കിയത്ത് സംഗമവും ഇഫ്താര്‍ മീറ്റും നടത്തി
ഐ ഐ സി കുവൈത്ത് സിറ്റി യൂണിറ്റ് ഇഫ്‌ത്വാര്‍ സംഘടിപ്പിച്ചു
കുവൈത്ത് : മനുഷ്യ ഉല്പത്തിയെയും സ്വന്തം സൃഷ്ടിപ്പിനെയും കുറിച്ചുള്ള അജ്ഞതയാണ് ചില മനുഷ്യര്‍ പരലോകത്തെ നിഷേധിക്കുന്നതിനു കാരണമെന്ന് ശംസുദ്ദീന്‍ ഖാസിമി പറഞ്ഞു. കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സിറ്റി ശാഖ സംഖടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ഐഹിക ജീവിതം നശ്വരവും നൈമിഷികവുമാണ്. മരണം മുതല്‍ തുടങ്ങുന്ന ജീവിതമാണ് ശാശ്വതമായത്. പരലോകജീവിതത്തില്‍ സുഖവും ആനന്ദകരവുമാക്കുവാന്‍ സത്യവിശ്വാസം സല്‍കര്‍മം സഹവര്‍ത്തിത്വം എന്നിവകൊണ്ട് ജീവിതത്തെ വിശ്വാസികള്‍ തിട്ടപ്പെടുത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.
പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അരീക്കാട് സ്വാഗതം പറഞ്ഞു. സ്വാലിഹ് കാഞ്ഞങ്ങാട്, ബഷീര്‍ ഇര്‍ഷാദ് കണ്ണൂര്‍ നേതൃത്വം നല്‍കി.
Monday, September 07, 2009
തസ്‌കിയത്ത് ക്യാംപും സമൂഹ നോമ്പുതുറയും നടത്തി
കൂറ്റനാട് : ശാഖാ കെ എന്‍ എം കമ്മിറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറയും തസ്‌കിയത്ത് ക്യാമ്പും ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഗമം അജ്‌മാന്‍ ഇസ്‌ലാഹി സെന്റര്‍ എക്സിക്യൂട്ടിവ് അംഗം അബ്‌ദുല്‍ അസീസ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ചങ്ങരംകുളം മണ്ഡലം സെക്രട്ടറി എന്‍ വി മൊയ്‌തീന്‍ സാഹിബ് അധ്യക്ഷത വഹിച്ചു. പി ടി അബ്‌ദുല്‍ അസീസ് സുല്ലമി, കെ വി മുഹമ്മദ് മൌലവി കോക്കൂര്‍ എന്നിവര്‍ യഥാക്രമം ‘കുടുംബസംസ്‌കരണം’, ‘ആഖിറത്ത്’ എന്നീ വിഷയങ്ങളില്‍ ക്ലാസ് എടുത്തു. അബ്‌ദുസ്സമീഅ് മദനി നേതൃത്വം നല്‍കിയ ഇസ്‌ലാമിക് ക്വിസ് സദസ്സിന് നവ്യാനുഭവമായി. നാസര്‍ കൂറ്റനാട്, അബ്‌ദുര്‍റഹ്‌മാന്‍ പ്രസംഗിച്ചു.
ശ്രദ്ധേയമായി മലയാളി ഇഫ്‌താര്‍ സംഗമം
അല്‍ അഹ്സ: സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ അഹ്സ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹഫൂഫിലെ അല്‍ നഈം ഓഡിറ്റോറിയത്തില്‍ നടത്തിയ മലയാളി ഇഫ്‌താര്‍ സംഗമം സംഘാടകരുടെ ചിട്ടയായ ക്രമീകരണങ്ങള്‍ക്കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
Saturday, September 05, 2009
ഉപഭോഗാസക്തി വെടിയണം : ഐ എസ് എം
പുതിയങ്ങാടി മണല്‍ മസ്ജിദില്‍ നടന്ന ഇഫ്ത്വാര്‍ മീറ്റ് ഐ എസ് എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ് ശുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട, അബ്‌ദുസ്സത്താര്‍ കൂളിമാട്, മുര്‍ശിദ് പാലത്ത് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. കെ എന്‍ എം ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍കോയ, എം എസ് എം ജില്ലാ സെക്രട്ടറി സെയ്‌ത് മുഹമ്മദ്, ആലിക്കോയ, ഫൈസല്‍ ഇയ്യക്കാട്, റശീദ് അത്തോളി, അയ്‌മന്‍ ശൌഖി, ഇ കെ ശൌഖത്തലി, പി ടി നാസര്‍, ബിലാല്‍ പ്രസംഗിച്ചു.


