Showing posts with label ഇസ്‌ലാഹി മൂവ്മെന്റ്. Show all posts
Showing posts with label ഇസ്‌ലാഹി മൂവ്മെന്റ്. Show all posts

Sunday, April 07, 2013

ഇസ്‌ലാഹി സമ്മേളനം നാളെ ഡല്‍ഹിയില്‍


കോഴിക്കോട്: ഇസ്‌ലാഹി മൂവ്‌മെന്റിന്റെ അഖിലേന്ത്യ സമ്മേളനം ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി കെ. റഹ്മാന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കാരം, മതസൗഹാര്‍ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര മന്ത്രിമാരായ ശശി തരൂര്‍, ഇ. അഹമ്മദ്, കെ.വി. തോമസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും. 

 കേരളത്തില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ പ്രത്യേക സമ്മേളനവും ഡല്‍ഹി മലയാളി വിദ്യാര്‍ഥി സമ്മേളനവും നടക്കും. പത്രസമ്മേളനത്തില്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ.എന്‍.എം. പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി, പ്രോഗ്രാം കണ്‍വീനര്‍ ഡോ. പി.പി. അബ്ദുള്‍ ഹഖ് എന്നിവര്‍ പങ്കെടുത്തു.
Read More

Thursday, September 13, 2012

അസമില്‍ കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: മുജാഹിദ് സംഘം


കൊക്രജാര്‍: : അസമില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അസം ദുരിദാശ്വാസക്യാംപുകള്‍ സന്ദര്‍ശിച്ച മുജാഹിദ് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. കലാപം നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും കലാപ ഭൂമിയല്‍ എല്ലാം നഷ്ടപ്പെട്ടവര്‍ സംഘത്തോട് വിശദീകരിച്ചു. ബോഡോ അഴിഞ്ഞാട്ടം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞ്്് മാത്രമാണ് പൊലീസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. സ്‌പെഷല്‍ പൊലീസാകട്ടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീതി നല്‍കുന്നതില്‍ പരാജയപ്പെട്ടതായും ക്യാംപുകളില്‍ പരാതി ഉയയര്‍ന്നതായി പ്രതിനിധി സംഘം വ്യക്തമാക്കി. കലാപം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ക്യാംപുകളില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉള്‍ഗ്രാമങ്ങളിലെ ക്യാംപുകളില്‍ പലതിലും വേണ്ടത്ര ഭക്ഷണമോ മരുന്നോ ലഭ്യമല്ല. ആയിരങ്ങള്‍ താമസിക്കുന്ന ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിനിധി സംഘം വിലയിരുത്തി. 

കലാപം ശാന്തമായെന്ന് ധരിച്ച് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് വീണ്ടും ബോഡോ അക്രമികളുടെ പീഡനം മുലം ദുരിതാശ്വാസ ക്യാംപുകളിലേക്ക് തന്നെ മടങ്ങേണ്ട സ്ഥിതിയാണുളളത്. കലാപ ബാധിതകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും സുരക്ഷാ ഭീതി നിലവിലുള്ളതിനാല്‍ ഗ്രമങ്ങളിലേക്ക് മടങ്ങാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാധിക്കുന്നില്ല. കൂടുതല്‍ സേനയെ ഉറപ്പാക്കിയും രാഷ്ട്രീയ നയതന്ത്രങ്ങളിലൂടെയും ബോഡോ നിയന്ത്രിത പ്രദേശങ്ങളില്‍ സമാധാനം തിരിച്ച് കൊണ്ടു വരാന്‍ ഭരണകൂടം ആര്‍ജവം കാണിക്കണമെന്നും മുജാഹിദ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
Read More

Saturday, August 28, 2010

മുജാഹിദ് ഐക്യത്തിന് തയ്യാറെന്ന് ഡോ. ഹുസൈന്‍ മടവൂര്‍


ദോഹ: മുജാഹിദ് ഐക്യത്തിന് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, എന്നാല്‍ ഇത് തോല്‍വി സമ്മതിക്കലാണെന്ന് കരുതേണ്ടെന്നും, അതിനു ഈ റമദാന്‍ മാസമാണ് ഏറ്റവും ഉത്തമമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മുവ്‌മെന്റ്‌റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയും, കേസുമായി പോകുന്നതിനാല്‍ പല പള്ളികളും ആരാധനക്കായി തുറന്നു കൊടുക്കാനാവുന്നില്ല. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മുജാഹിദ് പള്ളികള്‍ക്കോ, മദ്രസാ അധ്യാപകര്‍ക്കോ, ഇമാമുമാര്‍ക്കോ സര്‍ക്കാരില്‍ നിന്നുള്ള ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മുജാഹിദ് ഐക്യം നിലവില്‍ വരുന്നതോടെ ഇതിനുപരിഹാരമാകും.

ഇസ്‌ലാഹി സെന്റര്‍ ജനറല്‍സെക്രട്ടറി അബ്ദുല്‍ ലതീഫ് നല്ലളം അധ്യക്ഷത വഹിച്ചു.
Read More

Friday, July 16, 2010

അവധിക്കാല മതപഠന കോഴ്‌സിന്‌ അഡ്‌മിഷന്‍ തുടങ്ങി


ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്‌ കീഴിലുളള അല്‍ ഹുദ  മദ്‌റസയുടെ അവധിക്കാല മതപഠനകോഴ്‌സിന്‌ അഡ്‌മിഷന്‍ തുടങ്ങി. കുട്ടികളുടെ വേനലവധിക്കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിനായി വിജ്‌ഞാനവും വിനോദവും കോര്ത്തി ണക്കിയ സിലബസാണ്‌ ഈ വര്ഷയത്തേതെന്ന്‌ കോഴ്‌സ്‌ ഡയറക്‌ടര്‍ അഹമ്മദ്‌ കുട്ടി മദനി പറഞ്ഞു.

ജൂലൈ 17 മുതല്‍ സെപ്‌ഒംബര്‍ 15 വരെ വ്യാഴം, വെളളി ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക്‌ 12 മണി വരെയാണ്‌ പഠനസമയം.

ഖുര്ആരന്‍, ഹദീസ്‌, ഇസ്‌ലാമിക ചരിത്രം, കര്മഅശാസ്‌ത്രം, ഹിഫ്‌ള്‌, നിത്യജീവിതത്തിലെ പ്രാർഥനകൾ‍, വ്യക്‌തിത്വ വികസന ക്ലാസുകള്‍ എന്നിവക്ക്‌ പുറമെ ഇസ്‌ലാമിക അനുഷ്‌ഠാനങ്ങളില്‍ പ്രായോഗിക പരിശീലനവും പാഠ്യപദ്‌ധതിയുടെ ഭാഗമായി ഉൾക്കൊളളിച്ചിട്ടുണ്ട്‌. കലാകായിക സാഹിത്യ മത്‌സരങ്ങള്‍, ക്വിസ്‌, പഠന വിനോദ യാത്രകള്‍, എന്നിവയുള്കൊളളുന്ന വിനോദ വിജ്‌ഞാന പരിപാടികളും പാഠ്യപദ്‌ധതിയിലുള്പെകടുത്തിയിട്ടുണ്ട്‌.

 അധ്യാപികമാരുടെ നേതൃത്വത്തില്‍ പെണ്കുട്ടികള്ക്ക് ‌ പ്രത്യേക വിഭാഗം.
 ഇടക്കാലത്ത്‌ പഠനം നിര്ത്തിയ മുതിർന്ന കുട്ടികള്ക്കും ചേരാവുന്നതാണ്‌.
ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വാഹന സൗകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്ക്കും അഡ്‌മിഷനും 6571566, 0507505591, 0502611731
എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്‌.
Read More

Wednesday, September 30, 2009

സംഘടനയെ പിളര്‍ത്തിയവര്‍ ആദര്‍ശവ്യതിയാനത്തിന്റെ പ്രചാരകരായി മാറുന്നത് തിരിച്ചറിയണം: സി പി



തിരൂര്‍: മുജാഹിദ് പ്രവര്‍ത്തകരില്‍ ആദര്‍ശവ്യതിയാനം ആരോപിച്ച് സംഘടനയെ പിളര്‍ത്തിയവര്‍ ആദര്‍ശവ്യതിയാനത്തിന്റെ പ്രചാരകരായി മാറുന്നത് സമൂഹം തിരിച്ചറിയണമെന്ന് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവിച്ചു.

ഇല്ലാത്ത ആരോപണം നടത്തി മുജാഹിദ്

Read More

Friday, September 18, 2009

ഒരു ഇഫ്‌ത്വാര്‍ വിരുന്നും കുറെ അപവാദങ്ങളും





_________________________________ബി പി എ ഗഫൂര്‍



പതിവില്‍നിന്ന്‌ ഭിന്നമായി വിവാദങ്ങള്‍ക്കവസരം കിട്ടാതെ ഈ റമദാന്‍ സമാധാനപരമായി പിന്നിടുമെന്ന ഒരാശ്വാസത്തിലായിരുന്നു കേരളത്തിലെ മുസ്‌ലിം സമൂഹം. മാസപ്പിറവിയായിട്ടും ഏതെങ്കിലും രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരിലുള്ള അപവാദങ്ങളായിട്ടുമെല്ലാം ഇക്കഴിഞ്ഞ റമദാനിലൊക്കെ ഏതെങ്കിലും വിധത്തിലുള്ള വിവാദങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. പതിവു വിവാദം സൃഷ്‌ടിക്കുന്ന പത്രവും അതിന്റെ സംഘടനയും ആഭ്യന്തര ഭിന്നതകള്‍ മൂലം പ്രയാസമനുഭവിക്കുന്നതുകൊണ്ടോ എന്തോ ഇക്കുറി ഒരു വിവാദം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചുകണ്ടില്ല.
Read More

Sunday, September 06, 2009

ധാര്‍മികച്യുതിക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ഐക്യനിര കെട്ടിപ്പടുക്കണം : സി പി

തിരൂര്‍ : സമൂഹത്തില്‍ വളര്‍ന്നുവരുന്ന ധാര്‍മികച്യുതിക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ഐക്യനിര കെട്ടിപ്പടുക്കണമെന്നും യുവാക്കളെ ആത്മീയബോധമുള്ളവരാക്കാന്‍ ബോധവത്‌കരണം നടത്തണമെന്നും കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു.

മലപ്പുറം വെസ്റ്റ് ജില്ലാ കെ എന്‍ എം, ഐ എസ് എം, എം എസ് എം ജില്ലാ ഭാരവാഹി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു പി അബ്‌ദുര്‍‌റഹിമാന്‍ മൌലവി അധ്യക്ഷത വഹിച്ചു. കെ അബ്‌ദുല്‍കരീം എഞ്ചിനീയര്‍, ഉബൈദുല്ല താനാളൂര്‍, മമ്മു കോട്ടക്കല്‍, എം ബാപ്പുട്ടി, കെ അബൂബക്കര്‍ അന്‍സാരി, ഡോ. സി ആര്‍ മുഹമ്മദ് അന്‍‌വര്‍, അബ്‌ദുല്‍മജീദ് കുഴിപ്പുറം, എ സൈതാലിക്കുട്ടി, കെ പി അബ്‌ദുല്‍ വഹാബ്, ടി ഇബ്രാഹിം അന്‍സാരി, ഐ വി ജലീല്‍, ഷാനവാസ് പറവന്നൂര്‍ പ്രസംഗിച്ചു.
Read More

Sunday, August 30, 2009

സഹനമാണ് വ്രതത്തിന്‍റെ സന്ദേശം - ഡോ: ഹുസൈന്‍ മടവൂര്‍


ബാംഗ്ലൂര്‍: സഹനവും ക്ഷമയുമാണ് വ്രതത്തിന്‍റെ ഏറ്റവും പ്രധാനപെട്ട സന്ദേശമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന വഖഫ്‌ ബോര്‍ഡ്‌ അംഗവുമായ ഡോ: ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. ബാംഗ്ലൂര്‍ ഇസ്‌ലാഹി അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍ . അതിനാല്‍ ഖുര്‍ആനിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുവാന്‍ പ്രതിജ്ഞ പുതുക്കാന്‍ മുസ്‌ലിംകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആത്മീയ ചൂഷണങ്ങളും മതത്തിന്‍റെ പേരിലുള്ള വൈരങ്ങളും വര്‍ധിച്ച് വരുന്ന ഇക്കാലത്ത് ഖുര്‍ആന്‍ പ്രഖ്യാപിച്ച എകമാനവികതാ സന്ദേശത്തിന് പ്രസക്തി വര്‍ധിക്കുകയാണ്. മനുഷ്യരെല്ലാം ഒരേ ദൈവത്തിന്‍റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. അതിനാല്‍ ജാതിമത ഭിന്നതകള്‍ക്കതീതമായി നന്മയില്‍ ഒരുമിച്ചു നില്ക്കാന്‍ മനുഷ്യര്‍ക്ക്‌ സാധിക്കണം -അദ്ദേഹം വിശദീകരിച്ചു.

കെ എന്‍ എം സംസ്ഥാന ട്രഷറര്‍ ഇബ്രാഹീം ഹാജി, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു. സല്‍മാനുല്‍ ഫാരിസ്‌ സ്വാഗതവും എം ടി അനീസ് നന്ദിയും പറഞ്ഞു.

ഐ പി അബ്‌ദുസ്സലാം


--
വാര്‍ത്ത അയച്ചത് : മുഹമ്മദ് മിറാഷ് ബാംഗ്ലൂര്‍

Read More

Friday, March 27, 2009

ഇസ്‌ലാഹി മൂവ്മെന്റ് സെമിനാര്‍ ആരംഭിച്ചു


Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...