Sunday, August 30, 2009

സഹനമാണ് വ്രതത്തിന്‍റെ സന്ദേശം - ഡോ: ഹുസൈന്‍ മടവൂര്‍


ബാംഗ്ലൂര്‍: സഹനവും ക്ഷമയുമാണ് വ്രതത്തിന്‍റെ ഏറ്റവും പ്രധാനപെട്ട സന്ദേശമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന വഖഫ്‌ ബോര്‍ഡ്‌ അംഗവുമായ ഡോ: ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. ബാംഗ്ലൂര്‍ ഇസ്‌ലാഹി അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍ . അതിനാല്‍ ഖുര്‍ആനിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുവാന്‍ പ്രതിജ്ഞ പുതുക്കാന്‍ മുസ്‌ലിംകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആത്മീയ ചൂഷണങ്ങളും മതത്തിന്‍റെ പേരിലുള്ള വൈരങ്ങളും വര്‍ധിച്ച് വരുന്ന ഇക്കാലത്ത് ഖുര്‍ആന്‍ പ്രഖ്യാപിച്ച എകമാനവികതാ സന്ദേശത്തിന് പ്രസക്തി വര്‍ധിക്കുകയാണ്. മനുഷ്യരെല്ലാം ഒരേ ദൈവത്തിന്‍റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. അതിനാല്‍ ജാതിമത ഭിന്നതകള്‍ക്കതീതമായി നന്മയില്‍ ഒരുമിച്ചു നില്ക്കാന്‍ മനുഷ്യര്‍ക്ക്‌ സാധിക്കണം -അദ്ദേഹം വിശദീകരിച്ചു.

കെ എന്‍ എം സംസ്ഥാന ട്രഷറര്‍ ഇബ്രാഹീം ഹാജി, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു. സല്‍മാനുല്‍ ഫാരിസ്‌ സ്വാഗതവും എം ടി അനീസ് നന്ദിയും പറഞ്ഞു.

ഐ പി അബ്‌ദുസ്സലാം


--
വാര്‍ത്ത അയച്ചത് : മുഹമ്മദ് മിറാഷ് ബാംഗ്ലൂര്‍

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...