Tuesday, August 25, 2009

പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം: കെ എന്‍ എം


കോഴിക്കോട്: ആത്മ വിശുദ്ധി കൈവരിച്ചുകൊണ്ട് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്‌മദ് കുട്ടി. കെ എന്‍ എം സൌത്ത് ജില്ലാ തര്‍ബിയത് സമ്മേളനം -തര്‍ബിയ 2009 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൌഹീദ് പ്രബോധനത്തിന്റെ ആണിക്കല്ലാണെന്നും തൌഹീദിനെ പ്രയോഗവത്‌കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവര്‍ത്തനത്തിന് സംഘബോധം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രബോധിത സമൂഹത്തെ പരിഗണിച്ചു കൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ മാത്രമേ ലക്ഷ്യത്തിലെത്തുകയുള്ളൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നൂതനമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അതത് പ്രദേശത്തിനെ സവിശേഷതകള്‍ മനസ്സിലാക്കി പ്രബോധന-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ജാഫര്‍ അത്തോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി മരക്കാരിട്ടി, അയ്‌മന്‍ ശൌഖി, അഫ്‌താഷ് ചാലിയം, സി എം സുബൈര്‍, ടി പി ഹുസൈന്‍ കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...