ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം വെള്ളിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ വെള്ളിയാഴ്‌ച (ആഗസ്റ്റ് 28 ന്) അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി. വൈകിട്ട് 4.30 ന് ആരംഭിക്കുന്ന സമ്മേളനം ഇസ്‌ലാമിക് പ്രസന്റേഷന്‍ കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്‌ദുല്‍ അസീസ് അല്‍ ദുഐജ് ഉദ്‌ഘാടനം ചെയ്യും.
സമ്മേളനത്തില്‍ മുഹമ്മദ് ഡാനിയല്‍ (ലണ്ടന്‍), വിജയ് സിംഗ് (ഇന്ത്യന്‍ എംബസി), ഡോ. അബ്‌ദുല്ല അല്‍ ഖനായ്, ആര്‍നോള്‍ഡ് അലി (ബ്രിട്ടന്‍) തുടങ്ങിയ പ്രമുഖരും മറ്റു സംഘടനാ ഭാരവാഹികളും പങ്കെടുക്കും. റമദാനിന്റെ സന്ദേശം എന്ന വിഷയത്തില്‍ മുഹമ്മദ് അരിപ്ര മുഖ്യ പ്രഭാഷണം നടത്തും.
സംഗമത്തില്‍ ഐ ഐ സി കേന്ദ്ര പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിക്കും. സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കുവൈത്തിന്റെ വിവിധ ഏരിയകളില്‍ നിന്ന് സമ്മേളനത്തിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമ്മേളനത്തിന്റെ മുന്നൊരുക്കമായി ഫര്‍വാനിയയില്‍ ചേര്‍ന്ന സമ്മേളന സ്വാഗതസംഘം യോഗത്തില്‍ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബേബി, ടി എം അബ്‌ദുറഷീദ്, അയ്യൂബ് ഖാന്‍, യൂ പി മുഹമ്മദ് ആമിര്‍ സംസാരിച്ചു.
--
വാര്‍ത്ത അയച്ചത് : യു പി മുഹമ്മദ് ആമിര്‍ കുവൈത്ത്
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം