കോഴിക്കോട്: കെ എന്‍ എം സംസ്ഥാന കമ്മിറ്റി ഈ വര്‍ഷം ഹജ്ജിനു പോകുന്നവരെ ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന പഠനക്ലാസ് സഊദി അറേബ്യയിലെ ശൈഖ് സഅദ് അബ്ദുല്‍ അസീസ് ആലു ജിബ്‌രിന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കെ എം എ ഓഡിറ്റോറിയത്തില്‍ 15ന് രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയാണ് ക്യാംപ്. ഹജ്ജ് സംബന്ധമായ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, സി മുഹമ്മദ് സലീം സുല്ലമി, ഡോ. കെ മുഹമ്മദ് ബശീര്‍, ഹജ്ജ് കമ്മിറ്റി അംഗം എസ് വി റഹ്‌മത്തുല്ല, എ അബ്‌ദുല്‍ ഹമീദ് മദീനി എന്നിവര്‍ ക്ലാസ്സെടുക്കും. മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷണ സൌകര്യം നല്‍കും. സംശയ ദുരീകരണത്തിനും അവസരം ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് മര്‍കസുദ്ദഅവയുമായി 0495 2701804. 2701595 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
Wednesday, August 12, 2009
Related Posts :

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജ...

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

മോദി സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച...

കേരള നദ്വത്തുല് മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം