
ഖത്തര്‍: ഹ്രസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് മൗലാനാ അബ്‌ദുല്‍ വഹാബ് ഖില്‍ജി, ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ നേതൃത്വത്തില്‍ ദോഹ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഇസ്‌ലാഹി മൂവ്‌മെന്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഖത്തറിലെത്തിയ മൗലാനാ ഖില്‍ജിയും ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂരും ദോഹയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ആഗസ്‌ത് 07 വെള്ളി വൈകുന്നേരം 4 മണിക്ക് മദീന ഖലീഫയിലെ മര്‍ക്കസുദ്ദഅ്‌വയില്‍ നടക്കുന്ന പ്രത്യേക പരിപാടിയിലും ഉത്തരേന്ത്യന്‍ സമൂഹത്തിനു വേണ്ടി 8 -ാം തിയ്യതി വെള്ളിയാഴ്‌ച കാലത്ത് അബൂ ഫന്താസിലെ ജുമുഅത്ത് പള്ളിയിലും 9 -ാം തിയ്യതി ശനിയാഴ്‌ച ഇശാ നമസ്‌കാര ശേഷം ദോഹജദീദിലെ വലിയ പള്ളിയിലും നടത്തപ്പെടുന്ന ഉര്‍ദു പരിപാടിയിലും നേതാക്കള്‍ സംസാരിക്കും. വിവിധ മന്ത്രാലയങ്ങള്‍, ദഅ്‌വ സെന്ററുകള്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയും മൂന്നു ദിവസത്തെ പരിപാടിയില്‍ അവര്‍ സന്ദര്‍ശിക്കും. ദോഹ വിമാനത്താവളത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ നേതാക്കളായ MA അബ്ദുര്‍റസാക്ക്, GP കുഞ്ഞാലിക്കുട്ടി, അബ്ദുല്‍ജലീല്‍ പുത്തന്‍പള്ളി, അബ്ദുശ്ശുക്കൂര്‍ ചക്കരക്കല്ല് എന്നിവരുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.
---- ---- ---- ----
വാര്‍ത്ത അയച്ചുതന്നത്: അബ്‌ദുര്‍റഹ്മാന്‍ കെ കെ, ദോഹ - ഖത്തര്‍.
.
---- ---- ---- ----
വാര്‍ത്ത അയച്ചുതന്നത്: അബ്‌ദുര്‍റഹ്മാന്‍ കെ കെ, ദോഹ - ഖത്തര്‍.
.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
ഹ്രസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് മൗലാനാ അബ്‌ദുല്‍ വഹാബ് ഖില്‍ജി, ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ നേതൃത്വത്തില്‍ ദോഹ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം