അല്‍ അഹ്സ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ റമദാന്‍ 14 വെള്ളിയാഴ്ച ഹുഫൂഫ് അല്‍ ന'ഈം ഒാഡിറ്റോറിയത്തില്‍ വെച്ചു നടത്താന്‍ തീരുമാനിച്ചു.
അമുസ്‌ലിംകള്‍ അടക്കം 600 ല്‍ പരം ആളുകള്‍ പങ്കെടുക്കുന്ന സമൂഹ നോമ്പുതുറയുടെ വിജയകരമായ നടത്തിപ്പിനു എം നാസര്‍ മദനി, ബാവ താമരശ്ശേരി, മുഹമ്മദ് അലി മടവൂര്‍, ആസാദ് പുളിക്കല്‍ എന്നിവരെ വിവിധ വകുപ്പു കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.
യോഗത്തില്‍ മുജീബുര്‍റഹ്‌മാന്‍ കുനിയില്‍ അധ്യക്ഷം വഹിച്ചു. മരക്കാര്‍ കക്കോവ്, ശരീഫ് മടവൂര്‍ , സലീം വള്ളിക്കുന്ന്, അബ്ദുന്നാസര്‍ മടവൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം