Sunday, August 30, 2009

ശുദ്ധവും സംസ്‌കൃതവുമായ ജീവിതത്തിന് വിശുദ്ധ റമദാന്‍ മനുഷ്യരെ പ്രാപ്‌തമാക്കുന്നു: ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം


കുവൈത്ത്: മനസാ-വാചാ-കര്‍മണാ എല്ലാ നന്മകളും സ്വാംശീകരിച്ചും തിന്മകള്‍ ദുരീകരിച്ചും ശുദ്ധവും സംസ്‌കൃതവുമായ ജീവിതം നയിക്കാനുള്ള പ്രാപ്‌തിയാര്‍ജ്ജിക്കാന്‍ വിശുദ്ധറമദാന്‍ മനസ്സിനെ സജ്ജമാക്കുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്രകമ്മിറ്റിയുടെ ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം ആഹ്വാനം ചെയ്തു.

സമ്മേളനം ഇസ്‌ലാമിക് പ്രസന്റേഷന്‍ കമ്മിറ്റി അസി. ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്‌ദുല്‍ അസീസ് അല്‍ ദുഐജ് ഉദ്‌ഘാടനം ചെയ്തു. അക്രമവും അനീതിയും മുസ്‌ലിംകളില്‍ ഉണ്ട് എന്നത് മാധ്യമസൃഷ്‌ടിയാണ്. യഥാര്‍ഥ വിശ്വാസിക്ക് അക്രമവാസന ഉണ്ടാവുകയില്ല. ക്ഷമയുടെയും ത്യാഗത്തിന്റെയും മാസത്തിലാണ് നാമിപ്പോള്‍. മറ്റുമതങ്ങളിലും നോമ്പ് ഉണ്ടെങ്കിലും ആചാരങ്ങളില്‍ ചില്‍ മാറ്റമുണ്ടെന്‍ണേയുള്ളൂ. സ്‌നേഹവും ബന്ധങ്ങളും കൈമാറാന്‍ വിശ്വാസികള്‍ തയ്യാറാകണം. ഉദ്‌ഘാടന പ്രസംഗത്തില്‍ അബ്‌ദുല്‍ അസീസ് അല്‍ ദുഐജ് വിശദീകരിച്ചു.

ജനസമ്പര്‍ക്കവും ജീവകാരുണ്യവുമായ ഇസ്‌ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയാര്‍ഹമാണ്. ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ ദ്രുതഗതിയില്‍ നിര്‍വഹിക്കാനായി എംബസി വിപുലമായ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇനിയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് മാറ്റമുണ്ടാക്കുമെന്നും ഇന്ത്യം എംബസി ഫസ്റ്റ് സെക്രട്ടറി കെ എന്‍ റാഹു ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ദാഹവും വിശപ്പും അനുഭവിച്ചറിഞ്ഞ് ഭക്തി നിര്‍ഭരമായ യാത്രയിലൂടെ ജീവിതം ധന്യമാകൂമെന്ന് ഡോ. അബ്‌ദുല്ല അല്‍ ഖനായ് സൂചിപ്പിച്ചു. സമാധാന സന്ദേശമാണ് ഇസ്‌ലാമിന്റെ അഭിസംബോധന രീതി. ഇതിന്റെ ശാഖകള്‍ തന്നെയാണ് മറ്റു മുഴുവന്‍ ആചാരാനുഷ്‌ഠാനങ്ങളിലും ഉള്ളത്. ശാന്തിയുടെ പൂര്‍ണരൂപമാണ് ലോകര്‍ക്കാകമാനമായി ഇറങ്ങിയ വിശുദ്ധഖുര്‍‌ആനിന്റെ ശബ്‌ദം. മുഹമ്മദ് ഡാനിയല്‍ (ലണ്ടന്‍) പറഞ്ഞു.


ആര്‍നോള്‍ഡ് അലി (ബ്രിട്ടന്‍), ഫാദര്‍ അലക്സാണ്ടര്‍, നാസര്‍ ഫര്‍വാനിയ (ഇസ്‌ലാഹി മദ്‌റസ, പി ടി എ) പ്രസീഡിയം നിയന്ത്രിച്ചു. സംഗമത്തില്‍ വിവിധ സംഘടനാ ഭാരവാഹികളായ മുഹമ്മദ് റാഫി, ശ്യാം പൈനും‌മൂട്, എം എ ഹിലാല്‍‌, കോവിലന്‍‌, കൃഷ്ണന്‍ കടലുണ്ടി, അഡ്വ. തോമസ് പണിക്കര്‍‌, ഫൈസല്‍ മഞ്ചേരി, അലി മാത്ര, ഖലീല്‍ അടൂര്‍‌, ഹസന്‍‌കോയ, എഞ്ചി. ബഷീര്‍‌, ഷറഫുദ്ദീന്‍ കണ്ണേത്ത്, റിയാസ് അയനം‌, സത്താര്‍ കുന്നില്‍‌ പങ്കെടുത്തു.


ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി എ മൊയ്‌തുണ്ണി, അബ്‌ദുല്‍ അസീസ് സലഫി, സയ്യിദ് അബ്‌ദുര്‍‌റഹ്‌മാന്‍‌, മുഹമ്മദ് അരിപ്ര, യു പി മുഹമ്മദ് ആമിര്‍ പ്രസംഗിച്ചു. സിദ്ദീഖ് മദനി, മുഹമ്മദ് ബേബി, ടി എം അബ്‌ദുര്‍‌റഷീദ്, അയ്യൂബ് ഖാന്‍‌, മനാഫ് മാത്തോട്ടം‌, ഇബ്രാഹിം കൂളിമുട്ടം‌, ആരിഫ് പുളിക്കല്‍‌, ഹാരിസ് മങ്കട പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
--
വാര്‍ത്ത അയച്ചത്: യു പി മുഹമ്മദ് ആമിര്‍ കുവൈത്ത്

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...