Sunday, August 16, 2009

പരിശുദ്ധ ഖുര്‍ആന്‍ ലോക സമാധാനത്തിന്റെ ഗ്രന്ഥം: ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌

പരിശുദ്ധ ഖുര്‍ആന്‍ ലോക സമാധാനത്തിന്റെ ഗ്രന്ഥം:
ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌

കുവൈത്ത്‌ : ലോകത്തിനാകമാനമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യരുടെ സകല മേഖലകളെയും സ്വാധീനം ചെലുത്തുന്നതും സമാധ സന്ദേശവുമാണെന്ന്‌ പാര്‍ലമെന്ററി മന്തിരം, മസ്‌ജിദുല്‍ ഉസ്‌മാന്‍ ഇമാമും ബഹുഭാഷാ പണ്‌ഡിതനുമായ ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌ പ്രസ്‌താവിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റമദാനിന്റെ മുന്നോടിയായി സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന വിരുന്ന്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തിച്ചും ഗവേഷണം നടത്തിയും ഖുര്‍ആനിലൂടെ ഉന്നത അറിവുകള്‍ നേടാനുണ്ട്‌. വിശുദ്ധ വചനം ഉരുവിടുന്നതിന്‌ വലിയ പ്രതിഫലവും പ്രയാസകരമായ അവസ്ഥയില്‍ പാരായണം ചെയ്യുമ്പോഴും അതിനേക്കാളും പ്രതിഫലമുണ്ട്‌. ഈ പരിശുദ്ധ വേളയില്‍ വിശുദ്ധ ഗ്രന്ഥവുമായി ആഴത്തിലുള്ള ബന്ധം ഉണ്ടാക്കാനും ജീവിതം വിശുദ്ധമാക്കാനും തയ്യാറാകണം. അബ്‌ദുല്ല അല്‍ ഖുനായ്‌ വിശദീകരിച്ചു.
വളരെ ലളിതവും അനുഷ്‌ഠിക്കാന്‍ സൗകര്യപ്രദവുമായ നിലയില്‍ നിര്‍ബന്ധമാക്കപ്പെട്ട ഒരു ആരാധനയാണ്‌ റമദാന്‍ വ്രതം. എണ്ണപ്പെട്ട ദിവസങ്ങളില്‍ മാത്രമുള്ള നിര്‍ബന്ധ നോമ്പില്‍ രോഗികള്‍, യാത്രക്കാര്‍, പ്രയാസമുള്ളവര്‍ എന്നിവര്‍ക്ക്‌ ഇളവുകളുണ്ട്‌. വിശപ്പ്‌, ദാഹം, വികാരം എന്നിവയെ പ്രഭാതം മുതല്‍ പ്രദോഷം വരെ അടക്കി നിര്‍ത്തുക എതാണ്‌ ഇതിന്റെ മറ്റൊരു പ്രത്യേകത. ‘റമദാന്‍ വിധിവലക്കുകള്‍’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത പണ്‌ഡിതന്‍ അബ്‌ദുല്‍ അസീസ്‌ സലഫി പറഞ്ഞു.

ഭയഭക്തി വീണ്ടെടുക്കാനും നരക മോചനത്തിനുള്ള കവാടങ്ങള്‍ തുറക്കുകയുമാണ്‌ വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്‌. അതിനായി ഇഷ്‌ടങ്ങളെയും വികാര വിചാരങ്ങളെയും ഇസ്‌ലാമിക വത്‌കരിക്കണം. ‘റമദാനിനെ വരവേല്‍ക്കുമ്പോള്‍’ എന്ന വിഷയത്തില്‍ സംസാരിച്ച ഷംസുദ്ദീന്‍ ഖാസിമി സൂചിപ്പിച്ചു.

ഇസ്‌ലാം വിഭാവനം ചെയ്യന്നു സക്കാത്തിലധിഷ്‌ഠിതമായ സാമ്പത്തിക ശാസ്‌ത്രം ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക മേഖലയായി ആധുനിക ലോകത്തിന്‌ ഇന്ന്‌ ബോധ്യപ്പെട്ടിരിക്കന്നു. സക്കാത്ത്‌ നല്‍കാന്‍ പ്രാപ്‌തിയുള്ളവര്‍ അത്‌ നല്‍കപ്പെടുത്‌ വരെ പൂര്‍ണ വിശ്വാസിയാവുകയില്ല. ‘സക്കാത്ത്‌ ശേഖരണവും വിതരണവും‘ എന്ന വിഷയത്തില്‍ ക്ലാസെടുത്ത സയ്യിദ്‌ അബ്‌ദുറഹിമാന്‍ വ്യക്തമാക്കി.

ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ്‌ എം.ടി.മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വി.എ. മൊയ്‌തുണ്ണി, അബൂബക്കര്‍ സിദ്ധീഖ്‌ മദനി, ഇബ്രാഹിം കുട്ടി സലഫി, അയ്യൂബ്‌ ഖാന്‍, യൂ.പി.മുഹമ്മദ്‌ ആമിര്‍ എന്നിവര്‍ സംസാരിച്ചു. സംശയ നിവാരണ സെഷനും ഉണ്ടായിരുന്നു.

-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...