Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Wednesday, February 16, 2011

അബൂബക്കര്‍ കാരക്കുന്ന് : ഓര്‍മകളിലൂടെ


Read More

Monday, February 14, 2011

കാരക്കുന്നിനെ അനുസ്മരിച്ചു

സൌദി അറേബ്യ: കേരളത്തിലെ മുസ്ലിം യുവാക്കളുടെ കർമശേഷിയെ ഗുണപരമായ പരിവർത്തനങ്ങൾക്ക് വിധേയമാക്കുവാൻ ശ്രമിച്ച മികച്ച സംഘാടകനും എഴുത്തുകാരനുമായിരുന്നു അന്തരിച്ച അബൂബക്കര് കാരക്കുന്ന് എന്ന് ഇന്ത്യന് ഇസ്ലാഹി സെന്റര് സെക്രട്ടേറിയറ്റ് അനുസ്മരിച്ചു. ഐ എസ് എമ്മിനെ മുസ്ലിം യുവനിരയിലെ ശ്രദ്ധേയമായ സംഘടനയായി വളര്ത്തിക്കൊണ്ടുവരുന്നതില് ഒന്നരപ്പതിറ്റാണ്ട് കാലത്തെ കാരക്കുന്നിന്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങള് അറിഞ്ഞു കൊണ്ട് വേണം ഇസ്ലാഹി പ്രസ്ഥാനത്തിന്റെ അജണ്ടകള് നിശ്ചയിക്കേണ്ടത് എന്ന് അദ്ദേഹം നിരന്തരം ഓര്മപ്പെടുത്തുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ മുസ്ലിം നവോത്ഥാന ചലനങ്ങള്ക്ക് കനത്ത പ്രഹരമാണ് വരുത്തിയിട്ടുള്ളതെന്നും സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.
Read More

Saturday, February 12, 2011

അബൂബക്കർ കാരക്കുന്ന് അന്തരിച്ചു

കാരക്കുന്ന്: ഐ എസ് എം മുൻ സംസ്ഥാന പ്രസിഡണ്ടും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അബൂബക്കർ കാരക്കുന്ന് നിര്യാതനായി. 


ഖബറടക്കം ഇന്ന് (12/02/2011) വൈകുന്നേരം 4.00 മണിക്ക് കാരക്കുന്ന് പുലത്ത് മസ്ജിദ് ഖബറിസ്ഥാനിൽ

--------------------------
അബൂബക്കർ കാരക്കുന്ന് യാത്രയായി...

മാന്യരെ,
അസ്സലാമു അലൈക്കും

ഐ എസ് എം മുൻ പ്രസിഡന്റ് അബൂബക്കർ കാരക്കുന്ന് ഇഹലോകവാസം വെടിഞ്ഞ കാര്യം അറിഞ്ഞിരിക്കുമല്ലോ. സർവശക്തനായ അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.

1992 മുതൽ ഒന്നര പതിറ്റാണ്ടുകാലം നീണ്ട അദ്ദേഹത്തിന്റെ നേതൃത്വം ഒരു കരുത്തുറ്റ യുവജന പ്രസ്ഥാനമാക്കി ഐ എസ് എമ്മിനെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. പ്രതിസന്ധിഘട്ടത്തിൽ പ്രസ്ഥാനത്തെ നയിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ആത്മവിശ്വാസവും അവിസ്മരണീയമാണ്. ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞുകൊണ്ടുവേണം ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ അജണ്ടകൾ രൂപീകരിക്കേണ്ടത് എന്നദ്ദേഹം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു.

അബൂബക്കർ കാരക്കുന്ന് യാത്രയായി. അദ്ദേഹം വരച്ചിട്ട ദിശാരേഖ നമുക്ക് പ്രവർത്തന രംഗത്ത് കരുത്താകട്ടെ. ആവേശത്തോടെ പ്രവർത്തിക്കാനും അല്ലാഹുവിന്റെ പ്രീതിയിൽ അദ്ദേഹത്തോടൊപ്പം സ്വർഗത്തിൽ സംഗമിക്കാനും അല്ലാഹു നമുക്ക് അനുഗ്രഹം നൽകുമാറാകട്ടെ, ആമീൻ

പ്രാർഥനയോടെ
മുജീബുർ‌റഹ്‌മാൻ കിനാലൂർ                            എൻ എം ജലീൽ
പ്രസിഡന്റ്, ഐ എസ് എം കേരള.                  ജന. സെക്രട്ടറി, ഐ എസ് എം കേരള.

കോഴിക്കോട്
12-02-2011
Read More

Monday, September 14, 2009

അനുസ്മരണം

എം അയ്യൂബ്‌

കോഴിക്കോട്‌: ഐ എസ്‌ എം ചക്കുംകടവ്‌ ശാഖ സെക്രട്ടറി എം അയ്യൂബ്‌ (35) നിര്യാതനായി. ചുറുചുറുക്കോടെ പ്രവര്‍ത്തന മണ്ഡലത്തില്‍ തിളങ്ങിനിന്ന അയ്യൂബിന്റെ വേര്‍പാട്‌ പ്രസ്ഥാനത്തിന്‌ തീരാനഷ്‌ടമാണ്‌. ചക്കുംകടവ്‌ ഇസ്‌ലാഹി സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നതിലും അതിന്റെ നടത്തിപ്പിലും അയ്യൂബ്‌ ചെയ്‌ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്‌. സെന്ററിന്റെ നടത്തിപ്പില്‍ സദാ ശ്രദ്ധാലുവായിരുന്ന അയ്യൂബ്‌ ഒഴിവുസമയങ്ങളിലെല്ലാം സെന്ററിന്റെ അറ്റകുറ്റപ്പണികള്‍ ഒറ്റയ്‌ക്കു ചെയ്‌തുതീര്‍ക്കും. സംഘടനാപ്രവര്‍ത്തനരംഗത്തും ഈ മികവ്‌ പ്രകടമായിരുന്നു. സാമൂഹ്യക്ഷേമ രംഗങ്ങളില്‍ അതീവ താല്‌പര്യമുണ്ടായിരുന്ന അദ്ദേഹമായിരുന്ന പലപ്പോഴും ഇതിനുവേണ്ട കലക്‌ഷന്‍ നടത്തിയിരുന്നത്‌. പാളയം മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളിയായിരുന്ന അയ്യൂബ്‌ തന്റെ തൊഴില്‍മേഖലയിലും ആദര്‍ശപ്രബോധനം തുടര്‍ന്നു. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇസ്‌ലാമിന്റെയും പ്രസ്ഥാനത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. മിതഭാഷിയായി ലളിതജീവിതം നയിച്ചിരുന്ന അയ്യൂബ്‌ ഒരിക്കലും ആദര്‍ശത്തില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ ഒരുക്കമല്ലായിരുന്നു. അല്ലാഹു അദ്ദേഹത്തിന്‌ മഗ്‌ഫിറത്തും മര്‍ഹമത്തും നല്‌കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

കെ വി നിയാസ്‌ കല്ലായ്‌
Read More

Tuesday, July 21, 2009

പ്രഫ. അബ്‌ദുല്ല പെരിങ്ങാട് അന്തരിച്ചു



Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...