സൌദി അറേബ്യ: കേരളത്തിലെ മുസ്ലിം യുവാക്കളുടെ കർമശേഷിയെ ഗുണപരമായ പരിവർത്തനങ്ങൾക്ക് വിധേയമാക്കുവാൻ ശ്രമിച്ച മികച്ച സംഘാടകനും എഴുത്തുകാരനുമായിരുന്നു അന്തരിച്ച അബൂബക്കര് കാരക്കുന്ന് എന്ന് ഇന്ത്യന് ഇസ്ലാഹി സെന്റര് സെക്രട്ടേറിയറ്റ് അനുസ്മരിച്ചു. ഐ എസ് എമ്മിനെ മുസ്ലിം യുവനിരയിലെ ശ്രദ്ധേയമായ സംഘടനയായി വളര്ത്തിക്കൊണ്ടുവരുന്നതില് ഒന്നരപ്പതിറ്റാണ്ട് കാലത്തെ കാരക്കുന്നിന്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങള് അറിഞ്ഞു കൊണ്ട് വേണം ഇസ്ലാഹി പ്രസ്ഥാനത്തിന്റെ അജണ്ടകള് നിശ്ചയിക്കേണ്ടത് എന്ന് അദ്ദേഹം നിരന്തരം ഓര്മപ്പെടുത്തുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ മുസ്ലിം നവോത്ഥാന ചലനങ്ങള്ക്ക് കനത്ത പ്രഹരമാണ് വരുത്തിയിട്ടുള്ളതെന്നും സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം