ചേളാരി (തൗഹീദ് നഗർ): മലപ്പുറം(വെസ്റ്റ്) ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി ചേളാരി തൗഹീദ് നഗറില്‍ നടന്ന വിമന്‍സ് മീറ്റ് സ്ത്രീ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.നാടിന്റെ നാനാഭാഗത്ത് നിന്നും ഒഴുകിയെത്തിയ കുടുംബിനികള്‍ അന്ധവിശ്വാസത്തിനെതിരെയുള്ള നവോത്ഥാന പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന് കരുത്തേകുമെന്ന് പ്രഖ്യാപിച്ചു. ശ്രീമതി ഖമറുന്നീസ അന്‍വ്വര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡന്റ് പി റസിയാബി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. എം കുഞ്ഞിബീവി ടീച്ചര്‍, നമീറ, ഫാത്തിമ, റാഫിദ, പി എം ആസ്യ, കെ നസീമ, സി കെ മൈമൂന പ്രസീഡിയം നിയന്ത്രിച്ചു. ശമീമ ഇസ്‌ലാഹിയ്യ, സുലൈമാന്‍ മേല്‍പ്പത്തൂര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. എപി സജ്‌ന, അസ്മ ടീച്ചര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം