Sunday, February 20, 2011

ഇസ്‌ലാഹി ഫെസ്റ്റ് ഹൃദ്യാനുഭാവമായി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ നടത്തിയ ഇസ്‌ലാഹി ഫെസ്റ്റ് 2011 ജനപങ്കാളിത്തം കൊണ്ടും പരിപാടിയുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. സ്ത്രീകള്‍ക്ക് പ്രത്യേകം വേദിയൊരുക്കി മൂന്നു വേദികളിലായി നടന്ന പരിപാടി ഹൃദ്യമായ അനുഭവമാണ് പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചത്. നീണ്ട ഇടവേളക്കു ശേഷം ഇസ്‌ലാഹി സെന്‍റര്‍ ഒരുക്കിയ ഈ പരിപാടി ഇസ്‌ലാഹി സെന്‍റര്‍ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പരിമിതപെടുതിയിരുന്നു. പ്രസംഗം, ഖുര്‍ആന്‍ക്ലാസ്, പ്രബന്ധരചന, ബാങ്ക് വിളി, ഇസ്‌ലാമിക ഗാനം, ഹിഫ്ദ്, ക്വിസ്സ്, തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം. ഓരോ ഇനങ്ങളിലും ആവേശത്തോടെ മത്സരിച്ച പ്രവര്‍ത്തകര്‍ ഗൌരവം നിറഞ്ഞ ചിന്തയും തമാശ നിറഞ്ഞ മുഹൂര്‍ത്തങ്ങളും സദസ്സിനു പകര്‍ന്നു കൊണ്ടാണ് വേദി വിട്ടത്. 50 തികഞ്ഞ "കാരണവന്മാരും" 18 ല്‍ നില്‍ക്കുന്ന "യുവതയും" ഇസ്‌ലാമിക ഗാന വേദിയില്‍ നിറസാന്ന്യദ്ധ്യമായപ്പോൾ കരഘോഷത്തോടെ സദസ്‌ അതേറ്റുവാങ്ങി.



പ്രസംഗ മല്‍സരവേദി ഇഞ്ചോടിഞ്ച് പോരാട്ടവേദിയായി. ജീവിതവിശുദ്ധി, ഖുര്‍ആനുംസുന്നത്തും, ഇസ്‌ലാഹി പ്രസ്ഥാനത്തിന്‍റെ കാലിക പ്രസക്തി എന്നിവയായിരുന്നു പ്രഭാഷണ വിഷയം.

ബാസിലിന്റെ നേതൃത്വത്തില്‍ നടന്ന ക്വിസ്സ് പ്രോഗ്രാം അറിവും നര്‍മവും ഒരുപോലെ പകര്‍ന്നു നല്‍കി. "സ്ത്രീകളുടെ അവകാശം ഇസ്‌ലാമിൽ‍" എന്ന വിഷയത്തില്‍ MGM നടത്തിയ പ്രബന്ധ രചന മല്‍സരം ജൂറിയുടെ പ്രത്യകപരാമര്‍ശത്തിന് വിധേയമായി. വെള്ളിയാഴ്ച(25/2/2011) സ്പോര്‍ട്ട്സ് മീറ്റാണ്. ഫുഡ്ബോള്‍ കളിയും കമ്പവലിയുമാണ് അന്നത്തെ മല്‍സരം. അങ്കത്തട്ടില്‍ വെച്ച് അന്ന് കാണാം എന്ന പോര്‍ വിളിയോടെ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ഓരോ പ്രവര്‍ത്തകരും പിരിഞ്ഞു പോകുമ്പോള്‍ കനലെരിയുന്ന മണല്‍കാട്ടിലെ കുളിര്‍തെന്നല്‍ ആവുകയായിരുന്നു ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റർ.


 



വാർത്ത അയച്ചുതന്നത്: നവാസ് ബിൻ ആദം ദോഹ, ഖത്തർ.
ചിത്രങ്ങൾ: സലീം മത്രംകോട് (ദി പെനിൻസുല ഡൈലി, ഖത്തർ)

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...