കോഴിക്കോട് : കെ എന്‍ എം വിദ്യാഭ്യാസ വിഭാഗമായ CIERന്‍റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ മടവൂര്‍ ചക്കാലക്കല്‍ സ്കൂളില്‍ നടന്ന സംസ്ഥാനതല മദ്രസ വിജ്ഞാനോത്സവത്തില്‍ 407 പോയിന്‍റ് നേടി കോഴിക്കോട് സൌത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. 360 പോയിന്‍റ് നേടിയ മലപ്പുറം ഈസ്റ്റ് ജില്ലക്ക് രണ്ടാം സ്ഥാനവും 266 പോയിന്‍റ് കരസ്ഥമാക്കിയ മലപ്പുറം വെസ്റ്റ് ജില്ലക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന പ്രതിഭാ സംഗമം IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വഹിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിടന്റ്റ് വി ഖദീജ ടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ എന്‍ എം സംസ്ഥാന പ്രസിടന്റ്റ് ഡോ: ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ അബൂബക്കര്‍ മൌലവി, എ അസ്ഗര്‍ അലി, ഹംസ മൌലവി പട്ടേല്‍ താഴം തുടങ്ങിയ പണ്ഡിതര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 1400-ഓളം സര്‍ഗ പ്രതിഭകള്‍ വിജ്ഞാനോത്സവത്തില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം