Saturday, February 19, 2011

കോഴിക്കോട് സൗത്ത് ജില്ലാ മുജാഹിദ് സമ്മേളനത്തിന് പ്രൗഡ ഗംഭീര തുടക്കം !!!!!

സമ്മേളനം ഉദ്ഘാടനം ചെയ്ത് 
ജസ്റ്റിസ് പി.കെ.ശംസുദ്ധീന്‍ സംസാരിക്കുന്നു
കോഴിക്കോട്: അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരെ നവോത്ഥാനമുന്നേറ്റം എന്ന പ്രമേയത്തില്‍ കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജില്ലാ മുജാഹിദ് സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. ഉച്ചയ്ക്ക് രു മണിക്ക് പ്രതിനിധി സമ്മേളനം കെ ജെ യു പ്രസിഡ് എ അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. പി പി കുഞ്ഞായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് മാസ്റ്റര്‍, പി എന്‍ അബ്ദുറഹ്മാന്‍മാസ്റ്റര്‍, സി അബ്ദുറഹ്മാന്‍, സെല്ലു അത്തോളി, കെ കെ അബ്ദുസ്സത്താര്‍, ഇ കെ ശൗക്കത്തലി സുല്ലമി, റോബിന്‍ കൊടിയത്തൂര്‍, മറിയക്കുട്ടി ടീച്ചര്‍, നുബിദ കല്ലായ് പ്രസീഡിയം നിയന്ത്രിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ക്ലാസെടുത്തു. ഐ എസ് എം ജില്ലാ സെക്രട്ടറി ഫൈസല്‍ നന്മ രൂപരേഖ അവതരിപ്പിച്ചു. സി എം സുബൈര്‍ മദനി സ്വാഗതവും എം എസ് എം ജില്ലാ സെക്രട്ടറി ഫൈസല്‍ പാലത്ത് നന്ദിയും പറഞ്ഞു.
4.30ന് ജസ്റ്റിസ് പി കെ ശംസുദ്ദീന്‍ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍കോയ സ്വാഗതഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ജാഫര്‍ അത്തോളി അധ്യക്ഷത വഹിച്ചു. റിട്ട. ഹൈക്കോടതി ജസ്റ്റിസും ഗാന്ധി പീസ് ഫൗേഷന്‍ പ്രസിഡുമായ ജസ്റ്റിസ് പി കെ ശംസുദ്ദീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസപുരോഗതിക്ക് നിതാനം കുറിച്ചത് മുജാഹിദ് പ്രസ്ഥാനം. പി ഹംസ മൗലവി, വി പി നൂറുദ്ദീന്‍കുട്ടി, പി ടി മുഹമ്മദ്‌കോയ, പി എം മുസ്സമ്മില്‍, അബ്ദുന്നാസര്‍ എലത്തൂര്‍, അബ്ദുറസാഖ് മാസ്റ്റര്‍, പി സി അബൂബക്കര്‍, ആനിസ് ചെറുവാടി പ്രസീഡിയം നിയന്ത്രിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, എം എസ് എം സംസ്ഥാന ജന. സെക്രട്ടറി അന്‍ഫസ് നന്മ, എം ജി എം സംസ്ഥാന സെക്രട്ടറി സുബൈദ കല്ലായ് എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു. സി എം മൗലവി ആലുവ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇബ്‌റാഹിം പാലത്ത് നന്ദി പറഞ്ഞു.



0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...