ചേളാരി (തൌഹീദ് നഗർ): വിശ്വാസ ജീര്‍ണ്ണതകള്‍ക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെയുള്ള പോരാട്ടം ജീവന്‍ ജീവന്‍മരണപോരാട്ടമായി വിശ്വാസി സമൂഹം ഏറ്റെടുക്കണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മലപ്പുറം ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം സമാപിച്ചു.
കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി സംഗമം ഉദ്ഘാടനം ചെയ്തു.കെ.എന്‍.എം ജില്ലാ വൈസ് പ്രസിഡണ്ട് എം.ഹൈദ്രോസ് സുല്ലമി അദ്ധ്യക്ഷതവഹിച്ചു സമകാലിക സമൂഹവും പ്രബോധകനും,പ്രബോധനപാതയിലെ മുജാഹിദ് തുടങ്ങിയ വിഷയങ്ങള്‍ പി.മൂസ സ്വലാഹി,ഇര്‍ശാദ് സ്വലാഹി കൊല്ലം എന്നിവര്‍ പ്രസംഗിച്ചു.കെ.ആലിക്കുട്ടി മൗലവി ഒതളൂര്‍,എം എം അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ പി പി അബ്ദുല്‍ ഗഫൂര്‍ ചങ്ങരംകുളം എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു,എ സൈതാലിക്കുട്ടി മാസ്റ്റര്‍,പി അബ്ദുല്‍മജീദ് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം