ചെമ്മാട് : സ്ഥിരമായ ഖുര്‍ആന്‍ പാരായണവും പഠനവും മനസംഘര്‍ഷം കുറയ്ക്കുമെന്ന് ഡോ : ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ചെറുമുക്ക് ശാഖ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുര്‍ആനിക സന്ദേശങ്ങള്‍ ജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തെ ശക്തിപ്പെടുത്താന്‍ പര്യാപ്തമാകും വിധം അവയുമായി കൂടുതല്‍ സൌഹൃദവും വ്യക്തിബന്ധവും ഉണ്ടാകണം. ജീവിതപ്രതിസന്ധികളില്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍ നമുക്ക് കരുത്തു നല്‍കുന്നില്ലെങ്കില്‍ അവയുമായി നാം സൗഹൃദം സ്ഥാപിച്ചിട്ടില്ല എന്നാണു അര്‍ഥം.- അദ്ദേഹം പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം