ചേളാരി(തൗഹീദ് നഗര്‍ ): പ്രവാസി വോട്ടവകാശത്തിലെ നിയമക്കുരുക്കുകളും സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സത്വര നടപടികള്‍ ഉണ്ടാകണമെന്ന് ചേളാരി തൗഹീദ് നഗരിയില്‍ ചേര്‍ന്ന എന്‍ ആര്‍ ഐ സംഗമം ആവശ്യപ്പെട്ടു.മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന സംഗമം കുവൈത്ത് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് എംടി മുഹമ്മദ് ഉദാഘാടനം ചെയ്തു.അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു.പ്രവാസിയും സമൂഹവും എന്ന വിഷയം അനസ് കടലുണ്ടി അവതരിപ്പിച്ചു.
മിഡില്‍ ഈസ്റ്റില്‍ ജനാധിപത്യ സമരങ്ങളും സജീവമാകുമ്പോള്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന തൊഴില്‍ സുരക്ഷാ പ്രശ്‌നങ്ങളില്‍ യുക്തമായും സമയോചിതവുമായി ഇടപെടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം.
അറബികളുടെ കനിവും കാരുണ്യവും വേണ്ടുവോളം ആസ്വാദിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ഉണ്ടായിരിക്കേ അറബ് സമൂഹത്തെ മുഴുവന്‍ അപമാനിക്കും വിധം തെറ്റായ സന്ദേശം ബോധപൂര്‍വ്വം വിനിമയം ചെയ്യുന്ന ചലച്ചിത്രങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സംഗമം വിലയിരുത്തി.കെ ജെ യു ട്രഷറര്‍ ഈസ മദനി, ഇ ഒ ഫൈസല്‍, പി മുഹമ്മദലി,ജരീര്‍ ടിവി,പി അബ്ദുല്‍ കരീം, പിടി മുഹമ്മദ്,ഷരീഫ് പാറയില്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം