Tuesday, February 01, 2011

സ്‌ത്രീകളുടെ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ അംഗീകരിക്കാനാവില്ല- വനിതാ സമ്മേളനം


കൊല്ലം: സ്‌ത്രീകള്‍ക്ക്‌ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ അംഗീകരിക്കാവതല്ലെന്നും വിശുദ്ധ ഖുര്‍ആനും പ്രവാചകനും പ്രോത്സാഹിപ്പിച്ച മുസ്‌ലിം സ്‌ത്രീകളുടെ പള്ളികളിലെ ആരാധനാ സ്വാതന്ത്ര്യം വിലക്കാന്‍ പണ്ഡിതന്മാര്‍ക്കോ മഹല്ല്‌ നേതൃത്വങ്ങള്‍ക്കോ അധികാരമില്ലെന്നും വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.

സാമൂഹ്യതിന്മകള്‍ ദ്രുതഗതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കെ പുതിയ തലമുറയെ സദാചാരപാതയില്‍ വഴിനടത്താന്‍ സ്‌ത്രീ സംഘടനകള്‍ പൊതു അജണ്ട രൂപപ്പെടുത്തണം. സമുഹസൃഷ്‌ടിപ്പിന്റെ ആധാരശിലയാണ്‌ തങ്ങളെന്ന തിരിച്ചറിവ്‌ സ്‌ത്രീ സമുഹത്തിന്‌ കരുത്ത്‌ പകരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്‌ വനിതാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. തീവ്രവാദ ഭീകരസംഘങ്ങളിലേക്ക്‌ ചെറുപ്പക്കാര്‍ വഴിതെറ്റാതിരിക്കാന്‍ സ്‌ത്രീകള്‍ കാര്യമായി ശ്രദ്ധ ചെലുത്തണമെന്ന്‌ അവര്‍ പറഞ്ഞു. എം ജി എം സംസ്ഥാന പ്രസിഡന്റ്‌ ഖദീജ നര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ജമീല ടീച്ചര്‍ എടവണ്ണ, നൂറുന്നീസ നജാത്തിയ, ശമീമ ഇസ്‌്‌ലാഹീയ, സല്‍മ അന്‍വാരിയ, ശര്‍മിന ഫാറൂഖിയ, റുഖിയ ടീച്ചര്‍, സനിയ ടീച്ചര്‍, ഷാഹിദ ചന്ദനത്തോപ്പ്‌, ഷരീഫ ടീച്ചര്‍ പ്രസംഗിച്ചു.

പഠനക്യാമ്പില്‍ കെ അബ്‌ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി ടി അബ്‌ദുല്‍അസീസ്‌ സുല്ലമി, പി മൂസാ സ്വലാഹി, ശഫീഖ്‌ അസ്‌ലം, ഒ അബ്‌ദുല്ലത്തീഫ്‌ മദനി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. `ഇസ്‌ലാഹി പ്രസ്ഥാനവും വിമര്‍ശകരും' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ കെ പി സകരിയ്യ മേഡറേറ്ററായിരുന്നു. കെ എ അബ്‌ദുല്‍ഹസീബ്‌ മദനി, അലി മദനി മൊറയൂര്‍, ശഫീഖ്‌ അസ്‌്‌ലം, ശമീര്‍ ഫലാഹി, സജീം പള്ളിമുക്ക്‌ എന്നിവര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...