അബൂബക്കർ നസ്സാഫ് മൌലവി |
പട്ടാമ്പി: അമ്പിയാക്കളുടെയും, സലഫുസ്വാലിഹീങ്ങളുടെയും വിശ്വാസാചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും സമൂഹം തിരിച്ചുവരണമെന്നും. റസൂലുല്ലാഹി (സ.അ)യുടെയും സ്വഹാബത്തിന്റെയും താബിഉത്താബിഉകളുടെയും പാതയിൽ സഞ്ചരിക്കണമെന്നും അതുവഴി യഥാർഥ സുന്നത്തുള്ള സുന്നികളാകണമെന്നും അബൂബക്കർ നസ്സാഫ് മൌലവി ആഹ്വാനം ചെയ്തു. കരിമ്പുള്ളി ശാഖ കെ എൻ എമ്മും ഐ എസ് എമ്മും സംയുക്തമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങളിലേക്കും അധാർമികതകളിലേക്കും ജാറ-ജിന്ന് പൂജകൾ പോലെയുള്ളവയിലേക്കുള്ള കുത്തൊഴുക്കിൽ വർഗീയതയില്ലാത്ത ഒത്തൊരുമയാണ് കാണാൻ കഴിയുന്നത്. ഇത് എതിർക്കപ്പെടേണ്ടതാണെന്നും പണ്ഡിതന്മാർ ശക്തമായി ഇത്തരം കാര്യങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി അബ്ദു സലഫി സ്വാഗതവും ജഅ്ഫർ കരിമ്പുള്ളി നന്ദിയും പറഞ്ഞു.
അബൂബക്കർ നസ്സാഫ് മൌലവി |
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം