Tuesday, February 15, 2011
തഖലീദ് പ്രവണതയെ കരുതിയിരിക്കുക : അലി മദനി മൊറയൂര്‍
പുതുനഗരം : സച്ചരിതരായ മുന്‍കാല ഇമാമുകളെ അന്ധമായി തഖലീദ് ചെയ്തതിന്‍റെ ഫലമാണ് പിന്‍കാല തലമുറ അന്ധവിശ്വാസങ്ങളിലേക്കും കടുത്ത യാഥാസ്ഥിതികയിലേക്കും വഴി മാറിപ്പോയതെന്നും അതിനാല്‍ തഖലീദ് പ്രവണതകളെ കരുതിയിരിക്കണമെന്നും അലി മദനി മൊറയൂര്‍ പറഞ്ഞു. ശാഖ ഐ എസ് എം സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മേലെ തെരുവില്‍ നടന്ന പൊതുസമ്മേളനം എം എസ് എം സംസ്ഥാന ജനറല്‍ സെക്രെടെരി അന്ഫസ് നന്മണ്ട ഉദ്ഘാടനം ചെയ്തു. എന്‍ എന്‍ റാഫി അധ്യക്ഷത വഹിച്ചു. നാസര്‍ സ്വലാഹി സ്വാഗതവും പി എ സ്വലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം