മലപ്പുറം: മലപ്പുറത്ത് 910 ദിവസമായി തുടരുന്ന അനിശ്ചിതകാല മദ്യനിരോധന സത്യഗ്രഹ സമരത്തിന് തുടക്കം മുതലേ ക്രിയാത്മക പിന്തുണയുമായി ISM രംഗത്ത് .എന്തിനും ഏതിനും വിപ്ലവം പ്രസംഗിക്കുന്ന പല മത രാഷ്ട്രീയ സംഘടനകളും സമര രംഗത്ത് നിന്ന് പിന്‍വാങ്ങുകയും അവരുടെ പിന്തുണ കേവലം പ്രസംഗങ്ങളില്‍ ഒതുങ്ങുകയും ചെയ്യുമ്പോഴും സമര രംഗത്തെ ശക്തമായ സാനിധ്യമായി ISM ന്റെയും MGM ന്റെയും പ്രവത്തകര്‍ ആഴ്ചയില്‍ ഓരോ ദിവസം സമരപന്തലില്‍ എത്തുന്നു . ഇക്കാര്യത്തില്‍ ഏറെയും മലപ്പുറം വെസ്റ്റ് ജില്ലയിലെ പ്രവര്‍ത്തകരാണ്.
സത്യാഗ്രഹ സമിതിയില്‍ ബഹു: ഖദീജ നര്‍ഗീസ് , പി പി ഖാലിദ് ചങ്ങരംകുളം, മുജീബ് കോക്കൂര്‍ തുടങ്ങിയവര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് രംഗത്തുണ്ട്.
ബഹു : സി പി ഉമര്‍ സുല്ലമി , ഹുസൈന്‍ മടവൂര്‍ , മുജീബ് റഹ്മാന്‍ കിനാലൂര്‍ , എന്‍ എം ജലീല്‍ , ആസിഫലി കണ്ണൂര്‍ , ഹര്ഷിദ് മതോട്ടം ,തുടങ്ങിയ ഇസ്ലാഹി നേതാക്കളും സമര പന്തല്‍ സന്ദര്‍ശിച്ചവരില്‍ പെടുന്നു . ഇന്ന് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ തിന്മയായ മദ്യത്തിനെതിരെയുള്ള ക്രിയാത്മകമായ പോരാട്ടത്തിനു ഇത് വായിക്കുന്ന ഓരോരുത്തരും തങ്ങളാലാവുന്ന പിന്തുണ നല്‍കുക .
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം