ചേളാരി: 26, 27 തീയതികളില്‍ ചേളാരിയില്‍ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനത്തിനായി 'തൗഹീദ് നഗര്‍' ഒരുങ്ങി. കാല്‍ലക്ഷം പേര്‍ക്ക് സമ്മേളനം വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
26ന് രണ്ടുമണിക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. 'തീവ്രവാദം, ഫാസിസം-ബഹുമത സമൂഹം' എന്ന വിഷയത്തില്‍ സിമ്പോസിയം, വുമണ്‍സ് മീറ്റ്, പ്രവര്‍ത്തക സംഗമം, പ്രവാസി സംഗമം, പഠനക്യാമ്പ്, സമാപനസമ്മേളനം, 'ദി മെസ്സേജ്' എക്‌സിബിഷന്‍ എന്നിവ സമ്മേളനത്തില്‍ ഉണ്ടായിരിക്കും.
മനുഷ്യ ദൈവങ്ങളും അദ്ഭുത യന്ത്രങ്ങളും 'പുണ്യ' മുടിയും ജിന്നും പിശാചുമൊക്കെ ആധുനിക മനുഷ്യന്റെ ആത്മീയ ജീവിതത്തെ പിടിച്ചുകെട്ടിയ സാഹചര്യത്തിലാണ് കെ.എന്‍.എമ്മും പോഷക സംഘടനകളായ ഐ.എസ്.എം, എം.എസ്.എം, എം.ജി.എം എന്നിവരും സംയുക്തമായി സമ്മേളനവും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലൊട്ടുക്കും പൊതുപ്രഭാഷണങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, കുടുംബസംഗമങ്ങള്‍, വാഹനപ്രചാരണം, സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയവ നടന്നുവരികയാണ്. ജില്ലാതല സന്ദേശ പ്രചാരണയാത്ര 22ന് തുടങ്ങും.
പ്രോഗ്രാം നോട്ടീസ് പി ഡി എഫ് ഡൌൺലോഡ് ചെയ്യാം
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം