Wednesday, February 16, 2011
സാമൂഹ്യ സമുദ്ധാരണത്തിനു സ്ത്രീകള്‍ മുന്നിട്ടിറങ്ങണം : ഷമീമ ഇസ്ലാഹിയ
അലനല്ലൂര്‍ : കുടുംബങ്ങളിലെ തിന്മകള്‍ക്കെതിരെ മാതാക്കളാണ് രംഗത്ത് വരേണ്ടതെന്നും അതിലൂടെ മാത്രമേ സമൂഹത്തിലെ തിന്മകള്‍ക്കു തടയിടാന്‍ കഴിയുകയെന്നും എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷമീമ ഇസ്ലാഹിയ പറഞ്ഞു. എടത്തനാട്ടുകര മണ്ഡലം എം ജി എം സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സമ്മേളനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിടന്റ്റ് പി റഫീഖ ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന വൈസ് പ്രസിടന്റ്റ് സൈനബ ശറഫിയ്യ അധ്യക്ഷത വഹിച്ചു. എ അബ്ദുസ്സലാം സുല്ലമി, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുസ്സത്താര്‍ കൂളിമാട്, ഷറഫുദ്ദീന്‍ സലഫി, യൂസുഫ് ഫാറൂഖി, ഹാഫിസ് റഹ്മാന്‍, ഡോ: സി എ ഫുക്കാര്‍ അലി തുടങ്ങിയ പ്രമുഖര്‍ ക്ലാസെടുത്തു.
Tags :
M G M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം