കുവൈത്ത്: മതനിരാസത്തിൽ നിന്നും ദൈവനിരാസത്തിൽ നിന്നും മടങ്ങി ആത്മീയതയുടെ കപട മേച്ചിൽ പുറങ്ങളിൽ അഭയം തേടിയ ആധുനികൻ അനിവാര്യമായ ആത്മസംഘർഷങ്ങളിൽ ഗതിയറിയാതെ തിരിയുമ്പോൾ, ദൈവപ്രോക്തമായ ഇസ്‌ലാമിക സന്ദേശങ്ങൾ ആധുനിക ജീവിത പ്രതിസന്ധികളോട് എങ്ങിനെ പ്രതികരിക്കുന്നു.... കുവൈത്ത് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ചർച്ചാ സമ്മേളനം 2011 ഫെബ്രുവരി 25 വെള്ളിയാഴ്ച വൈകുന്നേരം 6.30 (കുവൈത്ത് സമയം) മുതൽ സാൽമിയ പ്രൈവറ്റ് എഡ്യുക്കേഷൻ മിനിസ്ട്രി ഹാളിൽ. പ്രമുഖർ സംബന്ധിക്കുന്ന പരിപാടിയിൽ സിയെം മൌലവി ആലുവ മുഖ്യ പ്രഭാഷണം നിർവഹിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം