കൊച്ചി: പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്റര്‍ എറണാകുളം ചാപ്‌റ്റര്‍ ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടി കൊച്ചി കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അശ്‌റഫ് ഉദ്‌ഘാടനം ചെയ്‌തു. കാന്‍സര്‍ വാര്‍ഡിലെ രോഗികള്‍ക്കുള്ള ഫ്രൂട്ട്‌സ് കിറ്റ് വിതരണം മരട് മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി എ അബ്‌ദുല്‍മജീദ് നിര്‍വഹിച്ചു. കാന്‍സര്‍ വാര്‍ഡിലേക്കുള്ള മരുന്ന് കിറ്റ് എം സലാഹുദ്ദീന്‍ മദനി ആശുപത്രി സൂപ്രണ്ട് ഡോ. ജുനൈദ് റഹ്‌മാന് കൈമാറി. ഡോ. ജി മോഹന്‍ പാലിയേറ്റീവ് കെയര്‍ സംവിധാനത്തെക്കുറിച്ച് ക്ലാസെടുത്തു. രംഗദാസ പ്രഭു, എം എം ബഷീര്‍ മദനി, എം കെ ശാക്കിര്‍ ആശംസ അര്‍പ്പിച്ചു. ആശുപത്രി പരിസരത്ത് പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രദര്‍ശനം നടത്തി. ബാങ്കി ഉസ്‌താദ്, സി എ മാഹീന്‍, കെ എം സൈഫുദ്ദീന്‍, എ എച്ച് നിയാസ്, ഉമ്മര്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം