Tuesday, February 01, 2011

ഇന്ത്യയെ മതരാഷ്‌ട്രമാക്കാന്‍ അനുവദിക്കരുത്‌ -മന്ത്രി പ്രേമചന്ദ്രന്‍


കൊല്ലം: ജനാധിപത്യ-മതേതര വ്യവസ്ഥയെ തകര്‍ത്ത്‌ ഇന്ത്യയെ മതരാഷ്‌ട്രമാക്കി മാറ്റാനുള്ള ഫാസിസ്റ്റ്‌-വര്‍ഗീയശക്തികളുടെ ആസൂത്രിത നീക്കത്തിനെതിരില്‍ ശക്തമായ ചെറുത്തുനില്‌പ്‌ വളര്‍ന്നുവരണമെന്ന്‌ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച്‌ പീരങ്കിമൈതാനിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ബിന്‍ലാദന്റെയും ബോംബിന്റെയും പ്രതീകമായി ചിത്രീകരിക്കാന്‍ ആഗോളതലത്തില്‍ നടന്നുവരുന്ന ഗൂഢാലോചനക്കെതിരില്‍ ജനാധിപത്യപരമായ പ്രതിരോധം സൃഷ്‌ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ സെമിനാറില്‍ മോഡറേറ്ററായിരുന്നു. പി എം എ ഗഫൂര്‍ വിഷയാവതരണം നടത്തി. സിയാദ്‌ അടിമാലി (യൂത്ത്‌ലീഗ്‌), അശ്വിനി ദേവ്‌ (യുവമോര്‍ച്ച), അശ്‌റഫ്‌ മൗലവി മുവാറ്റുപുഴ (എസ്‌ ഡി പി ഐ), ജാബിര്‍ അമാനി (ഐ എസ്‌ എം), നാസര്‍ മുണ്ടക്കയം, എ എ നവാസ്‌ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...