ഐ എസ് എം മലപ്പുറ ജില്ലാ പ്രതിനിധി സമ്മേളനം കെ ജെ യു സംസ്ഥാന ട്രഷറർ ഈസമദനി ഉദ്ഘാടനം ചെയ്യുന്നു. |
മഞ്ചേരി: പ്രവാചക കേശത്തിന്റെ പേരില്‍ ഏതോ വ്യക്തിയുടെ മുടി കാണിച്ച് അതിന്റെ മഹത്വം പ്രചരിപ്പിച്ച് വിശ്വാസ തട്ടിപ്പ് നടത്തുന്ന യാഥാസ്ഥിതിക നീക്കത്തിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഐ എസ് എം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പ്രവാചകന്റെ ഭൗതിക ശേഷിപ്പുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പ്രചരിപ്പിച്ച് അന്ധവിശ്വാസ പ്രചരണം നടത്തുന്നത് ഗൗരവമായി കാണണം. മുഹമ്മദ് നബി(സ) ജീവിച്ചു കാണിച്ച പാതയിലൂടെ ജീവിതം ക്രമപ്പെടുത്തി ദൈവ സാമിപ്യം നേടുകയെന്നതാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. അല്ലാതെ പ്രവാചകനെ ആരാധനാഭാവത്തോടെ കണാന്‍ ഖുര്‍ആനും നബിചര്യയും വിശ്വാസികളെ പഠിപ്പിക്കുന്നില്ല. പ്രവാചക തിരുകേശം സൂക്ഷിക്കാന്‍ കോടികള്‍ മുടക്കി ആര്‍ഭാടത്തോടെ സാംസ്‌കാരിക സമുച്ഛയം പണിയുന്നവര്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിത മാതൃക വിസ്‌മരിക്കുകയാണെന്നും സമ്മേളനം വിലയിരുത്തി. കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ ഈസ മദനി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് എം മൊയ്‌തീന്‍ കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. നൗഷാദ് ഉപ്പട പ്രവര്‌ത്തന രൂപരേഖയും എം അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി ബജറ്റും അവതരിപ്പിച്ചു.
പി അലിഅഷ്‌റഫ്, സാജിത് നിലമ്പൂര്‍, കെ മുഹമ്മദ് ബഷീര്‍ അബ്‌ദുറഹ്‌മാന്‍ സുല്ലമി പുത്തൂര്‍, എം എസ് എം ജില്ലാസെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി പ്രസംഗിച്ചു. റിയാസ് മോന്‍ മഞ്ചേരി, ഫിറോസ് ബാബു ഉപ്പട, നാസര്‍ വണ്ടൂര്‍, സി പി സത്താര്‍ മഞ്ചേരി, എം അഷ്‌റഫ് പുളിക്കല്‍, അബ്‌ദുസ്സത്താര്‍ കീഴുപറമ്പ്, അന്‍വര്‍ ഷക്കീല്‍ മങ്കട എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
പ്രവാചക കേശത്തിന്റെ പേരില്‍ ഏതോ വ്യക്തിയുടെ മുടി കാണിച്ച് അതിന്റെ മഹത്വം പ്രചരിപ്പിച്ച് വിശ്വാസ തട്ടിപ്പ് നടത്തുന്ന യാഥാസ്ഥിതിക നീക്കത്തിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഐ എസ് എം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പ്രവാചകന്റെ ഭൗതിക ശേഷിപ്പുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പ്രചരിപ്പിച്ച് അന്ധവിശ്വാസ പ്രചരണം നടത്തുന്നത് ഗൗരവമായി കാണണം. മുഹമ്മദ് നബി(സ) ജീവിച്ചു കാണിച്ച പാതയിലൂടെ ജീവിതം ക്രമപ്പെടുത്തി ദൈവ സാമിപ്യം നേടുകയെന്നതാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം