കോഴിക്കോട്: മതസന്ദേശങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് ദുര്‍ബല വിശ്വാസികളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ പ്രവണതയ്‌ക്കെതിരെ പ്രതികരിക്കണമെന്ന് കോഴിക്കോട് സൗത്ത് ജില്ലാ മുജാഹിദ് സമ്മേളനം ആഹ്വാനം ചെയ്തു.
ദൈവിക മതം യാതൊരു തരത്തിലുള്ള ചൂഷണങ്ങളെയും അംഗീകരിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. സ്‌ഫോടനങ്ങള്‍ നടത്തി ആരാധനാലയം തകര്‍ത്ത് രാജ്യത്ത് കലാപമുണ്ടാക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കടപ്പുറത്ത് നടന്ന സമാപന പൊതുയോഗം കെ.എന്‍.എം. ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങള്‍ മുമ്പില്ലാത്ത വിധം അധികരിക്കുകയാണെന്നും ദൃശ്യമാധ്യമങ്ങള്‍പോലും ഇതിന് പ്രചാരണം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതയ്ക്കുമെതിരെ നവോത്ഥാന മുന്നേറ്റം' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം. കെ.എന്‍.എം. പ്രസിഡന്റ് ഡോ.ഇ.കെ.അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജാഫര്‍ വാണിമേല്‍ , മമ്മുട്ടിമുസ്‌ല്യാര്‍, ജാഫര്‍ അത്തോളി, ആസിഫലി കണ്ണൂര്‍, അബ്ദുലത്തീഫ് കരുമ്പുലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സി.മരക്കാരുട്ടി സ്വാഗതവും എം.എം. അബ്ദുല്‍റസാഖ് നന്ദിയും പറഞ്ഞു.

[from mathrubhoomi]
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം