Tuesday, February 15, 2011

സമുദായത്തിന്റെ ഗുണപരമായ മുന്നേറ്റത്തിന്‌ ബോധപൂര്‍വമായ ശ്രമം വേണം: കെ എന്‍ എം ശില്‌പശാല


അരീക്കോട്‌: വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ലഭ്യമായ വിഭവങ്ങളും അവസരങ്ങളും സമുദായത്തിന്റെയും സമൂഹത്തിന്റെയും ഗുണപരമായ മുന്നേറ്റത്തിന്‌ ഉപയുക്തമാക്കാന്‍ മുസ്‌ലിം സമുദായനേതൃത്വം ബോധപൂര്‍വമായ ശ്രമം നടത്തണമെന്ന്‌ കെ എന്‍ എം സംസ്ഥാന സമിതി സംഘടിപ്പിച്ച മനുഷ്യ വിഭവശേഷി വികസന സെമിനാര്‍ ആവശ്യപ്പെട്ടു.

സ്ഥാപനങ്ങളുടെ എണ്ണം കൂട്ടുക എന്നതിലുപരി അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ അഭിമാനകരമായ അസ്‌തിത്വവും ശോഭനമായ ഭാവിയും സാധ്യമാവുകയുള്ളു. സമുദായത്തിന്റെയും സമൂഹത്തിന്റെ ആവശ്യങ്ങളും മാറുന്ന ലോകത്തിന്റെ സാധ്യതകളും പരിഗണിച്ചു കൊണ്ടു വേണം സ്ഥാപനങ്ങളും കോഴ്‌സുകളും പരിശീലന പദ്ധതികളും വിഭാവനം ചെയ്യാന്‍.

യോഗ്യതസര്‌ട്ടിഫിക്കറ്റുകള്‍ നേടുന്നതിലുപരി തൊഴിലിനോട്‌ പ്രതിബദ്ധതയും തൊഴില്‍ പ്രാഗല്‍ഭ്യവും വളര്‍ത്തിയെടുക്കുന്ന വിധത്തില്‍ കോഴ്‌സുകള്‍ രൂപപ്പെടുത്തണം. ഉദ്യോഗ-വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ സമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറുകളെ മാത്രം ആശ്രയിക്കാതെ സമുദായഅംഗങ്ങളെ അതിന്‌ പ്രാപ്‌തമാക്കിയെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്ക്‌ സമുദായ നേതൃത്വം സജ്ജമാവുകയും വേണം.

സമുദായ സംഘടനകളും ട്രസ്റ്റുകളം വ്യക്തികളും നടത്തുന്ന വിദ്യാഭ്യാസ തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ സാമ്പത്തിക ചൂഷണോപാധിയാക്കുന്നത്‌ സമുദായ പ്രിതിബദ്ധതയുള്ള സമൂഹ സൃഷിടിപ്പിന്‌ ഒട്ടും അശാസ്യമല്ലെന്നും ശില്‌പശാല അഭിപ്രായപ്പെട്ടു.

കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മനുഷ്യ വിഭവശേഷി വികസന വിഭാഗമായ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ക്വാളിറ്റിയുടെ നേതൃത്വത്തിലാണ്‌ ഏകദിന ശില്‌പശാല നടന്നത്‌. മുന്‍ പി എസ്‌ സി അംഗം ഡോ. വി പി അബ്‌ദുല്‍ ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇന്‍സ്റ്റിറ്റ്യൂട്ട് കണ്‍വീനര്‍ ഡോ. പി പി അബ്‌ദുല്‍ ഹഖ്‌ അധ്യക്ഷത വഹിച്ചു. പ്രഫ. എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌, വിജയഭേരി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. പി ടി അബ്‌ദുല്‍ അസീസ്‌, ഡോ. കെ മുഹമ്മദ്‌ ബഷീര്‍, മുന്‍ ഡി ഡി ഇ സി അബ്‌ദുല്‍ ഹമീദ്‌, അന്‍വര്‍ ബഷീര്‍, അനസ്‌ കടലുണ്ടി എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എം മുഹമ്മദ്‌ ത്വയ്യിബ്‌ സുല്ലമി, ജാബിര്‍ അമാനി, എ നൂറുദ്ദീന്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...