Showing posts with label എം ജി എം. Show all posts
Showing posts with label എം ജി എം. Show all posts

Tuesday, January 15, 2013

ഇസ്‌ലാമിക വസ്ത്രധാരണത്തെ അവഹേളിച്ചവര്‍ക്ക് തിരുത്തേണ്ടി വന്നു: ഖമറുന്നീസ അന്‍വര്‍

തിരൂര്‍: ഇസ്ലാമിക വസ്ത്രധാരണത്തെ പഴഞ്ചനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ സ്ത്രീകളുടെ സുരക്ഷക്ക് ഇസ്ലാം പ്രാമുഖ്യം നല്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും ഇസ്ലാമിക നിയമങ്ങള്‍ ശരിയെന്ന് കാലം തെളിയിച്ചുവെന്നും സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. എം ജി എം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി റസിയാബി അധ്യക്ഷത വഹിച്ചു. കുഞ്ഞിബീവി ടീച്ചര്‍ രണ്ടത്താണി, സൈനബ ടീച്ചര്‍, ഫാത്തിമ ടീച്ചര്‍ ചേന്നര, ഫാ്ത്തിമ കുട്ടി ടീച്ചര്‍ കോട്ടക്കല്‍, റംല അഷ്‌റഫ് തിരൂര്‍, സി എം അസ്മ ടീച്ചര്‍ പ്രസംഗിച്ചു. കൊളംബോ നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഖമറുന്നീസ അന്‍വറിന് എം ജി എം ഉപഹാരം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് സമ്മാനിച്ചു. സലീം ബുസ്താനി, സി പി മുഹമ്മദ് കുട്ടി അന്‍സാരി, സാബിക് പുല്ലൂര്‍, കെ കെ ഫൗസിയ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍, കെ സഫിയ ടീച്ചര്‍, ഷാന കോട്ടക്കല്‍ പ്രസംഗിച്ചു.
Read More

Sunday, December 30, 2012

ദല്‍ഹി കൊല: MGM പ്രതിഷേധമിരമ്പി


കോഴിക്കോട്: ദല്‍ഹിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി മുജാഹിദ് വനിതാ വിഭാഗമായ എം ജി എമ്മിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ദല്‍ഹി ക്രൂരതക്കെതിരെ പ്ലക്കാര്‍ഡുമേന്തി നൂറുക്കണക്കിന് വനിതകള്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു. മുതലക്കുളം മൈതാനിയില്‍നിന്ന് ആരംഭിച്ച റാലി മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണര്‍ വഴി ബി ഇ എം ഗേള്‍സ് സ്‌കൂളിന് മുമ്പില്‍ സമാപിച്ചു. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നിയമനിര്‍മാണം കൊണ്ടുവരണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സ്ത്രീ പീഡനങ്ങളിലെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ നിയമം കര്‍ശനമാക്കണം. സ്ത്രീപീഡന കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണം. നിയമം കര്‍ശനമാക്കുന്നതോടൊപ്പം ശക്തമായ ധാര്‍മിക ബോധവല്‍ക്കരണവും ഉണ്ടാവണമെന്ന് പ്രതിഷേധ റാലി അഭിപ്രായപ്പെട്ടു. 

മതങ്ങള്‍ അനുശാസിക്കുന്ന അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. അതിനാല്‍ യുവജനങ്ങള്‍ക്ക് ധാര്‍മിക ശിക്ഷണം നല്‍കാന്‍ സമൂഹനേതൃത്വം മുന്നോട്ട് വരണമെന്നും പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. പ്രതിഷേധ സദസ്സ് മുന്‍ മന്ത്രിയും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ എ ടി പത്മ ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ അധ്യക്ഷത വഹിച്ചു. സല്‍മ മടവൂര്‍, കെ ഐ ഫാത്വിമാബി, ഫാത്തിമ പാലത്ത്, നുബിത കല്ലായ് തുടങ്ങിയവര്‍ സംസാരിച്ചു.
Read More

Wednesday, December 05, 2012

അന്ധവിശ്വാസങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുക : MGM


എടവണ്ണപ്പാറ: സമൂഹം തിരസ്‌കരിച്ച അന്ധവിശ്വാസങ്ങള്‍ പൊതു സമൂഹത്തില്‍ പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങണമെന്ന് എംജിഎം വനിത സമ്മേളനം ആവശ്യപ്പെട്ടു. ഐഎസ്എം യുവജന സമ്മേളനത്തിന്റെ ഭാഗമായി എംജിഎം വാഴക്കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ സമ്മേളനം എംജിഎം സംസ്ഥാന വൈസ്പ്രസിഡണ്ട് സൈനബ ശറഫിയ ഉദ്ഘാടനം ചെയ്തു. ഖദീജ ഇസ്മായില്‍ ആധ്യക്ഷ്യം വഹിച്ചു.എംജിഎം ജില്ലാ സെക്രട്ടറി കെ.പി.റുഖ്‌സാന, ഖാലിദ് അന്‍സാരി,കെ.ശാക്കിറ,ശബ്‌ന ശാനിഫ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, September 09, 2012

ഹജ്ജ് വളണ്ടിയര്‍: :: വനിതകള്‍ക്ക് അവസരം ഉറപ്പാക്ണം - MGM


കോഴിക്കോട്: സര്‍ക്കാറിന് കീഴില്‍ ഹജ്ജിന് പോകുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളായതിനാല്‍ അവരെ സഹായിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവരുടെതായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് ക്ലാസ് നല്‍കാനും സേവനമനുഷ്ഠിക്കാനും വനിതകളെ പ്രത്യേകമായി വളണ്ടിയര്‍മാരായി നിയോഗിക്കണമെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

സമൂഹത്തില്‍നിന്ന് പൊതുവിലും സ്ത്രീകളില്‍നിന്ന് പ്രത്യേകമായും നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരുന്ന ജിന്ന്, പിശാച് അടിസ്ഥാനമാക്കിയുള്ള അന്ധവിശ്വാസങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. യഥാര്‍ഥ പ്രമാണം ഉയര്‍ത്തിപ്പിടിക്കുക എന്ന ആദര്‍ശത്തിലൂടെ കുത്സിത നീക്കങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീ സമൂഹം മുന്നോട്ടുവരണമെന്നും യോഗം ആഹ്വാനം ചെയ്തു. ശമീമ ഇസ്ലാഹിയ, ജുവൈരിയ്യ ടീച്ചര്‍, മറിയക്കുട്ടി സുല്ലമിയ്യ, സല്‍മ ടീച്ചര്‍, കെ ഐ ഫാത്തിമാബി, റുഖിയ്യ പൂനൂര്‍, ഖദീജ പി സി, സുബൈദ കല്ലായ്, ബുഷ്‌റ നജാത്തിയ്യ, സനിയ്യ അന്‍വാരിയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More

Thursday, October 27, 2011

സ്ത്രീകള്‍ സാമൂഹ്യരംഗങ്ങളില്‍ ഇടപെടണം: ഡോ. റുക്‌സാന


കൊടുങ്ങല്ലൂർ: സ്ത്രീസമൂഹം വിദ്യാഭ്യാസം നേടുകയും സാമൂഹ്യരംഗങ്ങളില്‍ സക്രിയമായി ഇടപെടുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് അംഗം ഡോ. റുക്‌സാന ലാരി (ലഖ്‌നൗ) അഭിപ്രായപ്പെട്ടു. സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീ മുന്നേറ്റം എന്ന പ്രമേയത്തില്‍ മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് (എം ജി എം) സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.


നവസാങ്കേതിക ലോകം തീര്‍ക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ അരക്ഷിതാവസ്ഥ ഉന്മൂലനംചെയ്യാന്‍ സ്ത്രീകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പെരുകുന്ന അരാജകവാദത്തിനും അധാര്‍മികതകള്‍ക്കുമെതിരെ സംഘടനാ മുന്നേറ്റം അനിവാര്യമാണ്. മുസ്‌ലിം സമൂഹത്തെ തീവ്രവാദത്തിന്റെ നിര്‍മിത അച്ചുകളില്‍ തളച്ചിടാനുള്ള കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും മുസ്‌ലിം സ്ത്രീകള്‍ സ്വത്വബോധത്തോടെ പൊതുരംഗത്ത് ഇടപെടുന്നതിന് ആര്‍ജവം കാണിക്കണമെന്നും മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിലെ ഏക വനിതാ അംഗം കൂടിയായ ഡോ. റുക്‌സാന ലാരി ആവശ്യപ്പെട്ടു. എം ജി എം സംസ്ഥാന പ്രസിഡന്റ്് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്ത്രീസമൂഹത്തെ അന്ധവിശ്വാസങ്ങളിലേക്കും അധാര്‍മികതയിലേക്കും നയിക്കുന്ന സമൂഹ്യ ചുറ്റുപാടുകള്‍ക്കെതിരെ സ്ത്രീകളില്‍ നിന്നുതന്നെ ക്രിയാത്മക ചെറുത്തുനില്പ് ഉയര്‍ന്നുവരണം. സ്ത്രീ പീഡനങ്ങളും അനാശാസ്യങ്ങളും സമൂഹത്തില്‍ വ്യാപിക്കുന്നതിനെതിരെ സ്ത്രീസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സിനിമ, സീരിയല്‍, ആല്‍ബനിര്‍മാണം എന്നിവയിലൂടെ സ്ത്രീകളെ ചതിക്കുഴിയില്‍പ്പെടുത്തി ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിക്കുകയാണ്. പ്രലോഭനങ്ങളില്‍ കുടുങ്ങി ജീര്‍ണ സംസ്‌കാരങ്ങളെ പുണരുന്ന അപകടകരമായ പ്രവണതകള്‍ക്കെതിരെ സ്ത്രീ സംഘടനകളും വനിതാ കമ്മീഷനുകളും ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും ഖദീജ നര്‍ഗീസ് ആവശ്യപ്പെട്ടു.



ക്യാംപസുകളിലും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ അവരുടെ വേഷവിധാനം മുഖ്യ കാരണമാകുന്നുണ്ടെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മാന്യമായ വസ്ത്രധാരണ രീതി സ്വീകരിക്കാനും നഗ്നതാപ്രദര്‍ശനം ഒഴിവാക്കാനും സ്ത്രീസമൂഹം ശ്രദ്ധിക്കണം. നിര്‍ദിഷ്ട വനിതാ കോഡ് ബില്ലിലെ സ്ത്രീവിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരെ സ്ത്രീസമൂഹം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ വനിതാ കമ്മിഷന്‍ അടിയന്തര യോഗം ചേരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വൈവാഹിക രംഗത്തെ ആഡംബരങ്ങള്‍ക്കെതിരെയും സ്ത്രീധനത്തിനെതിരെയും സര്‍ക്കാര്‍ പ്രായോഗിക നടപടി സ്വീകരിക്കണം.


ഇസ്‌ലാഹി പ്രസ്ഥാനം പടികടത്തിയ അന്ധവിശ്വാസങ്ങളെ പുനരവതരിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല. ജിന്ന്, സിഹ്ര്‍ തുടങ്ങിയ വിഷയങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് ആത്മീയ തട്ടിപ്പിന് കളമൊരുക്കുന്നവര്‍ ആരായാലും അതിനെതിരെ വിശ്വാസികള്‍ പ്രതികരിക്കണം. കേരളത്തിലെ ആത്മീയ കേന്ദ്രങ്ങളിലെ അധാര്‍മിക അനാശ്വാസ്യ പ്രവൃത്തികള്‍ക്കെതിരെ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. ടി എന്‍ പ്രതാപന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. കെ എ അബ്ദുല്‍ഹസീബ് മദനി മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുമ ശിവന്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍, ഇ ഐ മുജീബ്, പി എം നസീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഠനസെഷനില്‍ എം ജി എം വൈസ്പ്രസിഡന്റ് കുഞ്ഞീവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എ ജമീല ടീച്ചര്‍, ശഫീഖ് അസ്‌ലം, നൂറുന്നിസ നജാത്തിയ, സി ടി ആഇശ കണ്ണൂര്‍, പി എം എ ഗഫൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സില്‍വര്‍ ജൂബിലി പ്രഖ്യാപനത്തില്‍ എം ജി എം വൈസ്പ്രസിഡന്റ് ബുശ്‌റ നജാത്തിയ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളന പ്രഖ്യാപനം നടത്തി. എ അസ്ഗറലി, എന്‍ എം അബ്ദുല്‍ജലീല്‍, വി കെ ആസിഫലി, ശാക്കിറ വാഴക്കാട് പ്രസംഗിച്ചു. എം ജി എം ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ സമാപന പ്രസംഗം നടത്തി.

Read More

Tuesday, October 25, 2011

എം ജി എം സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം നാളെ കൊടുങ്ങല്ലൂരില്‍



കൊടുങ്ങല്ലൂര്‍ : സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീ മുന്നേറ്റം എന്ന പ്രമേയവുമായി എം ജി എം നടത്തുന്ന സില്‍വര്‍ ജൂബിലി പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നാളെ 2011 ഒക്ടോബര്‍ 26നു കൊടുങ്ങല്ലൂര്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഡോ. റുക്‌സാന ലാരി ലക്‌നൗ ഉദ്ഘാടനം ചെയ്യും. എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിക്കും. ടി എന്‍ പ്രതാപന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. കെ എ അബ്ദുല്‍ ഹസീബ് മദനി മുഖ്യപ്രഭാഷണം നടത്തും. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുമ ശിവന്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍, ഇ ഐ മുജീബ്, പി എം നസീഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. 11.30ന് നടക്കുന്ന പഠന സെഷനില്‍ എം ജി എം വൈസ് പ്രസിഡന്റ് കുഞ്ഞീവി ടീച്ചര്‍ അധ്യക്ഷത വഹിക്കും. 'അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്ത്രീജാഗ്രത' എന്ന വിഷയത്തില്‍ എ ജമീല ടീച്ചര്‍, 'ഉത്തമ സ്ത്രീ ഉത്കൃഷ്ട സമൂഹം' എന്ന വിഷയത്തില്‍ ഷഫീഖ് അസ്‌ലം എന്നിവര്‍ ക്ലാസ്സെടുക്കും. 

രണ്ട് മണിക്ക് നടക്കുന്ന പഠന സെഷനില്‍ എം ജി എം വൈസ് പ്രസിഡന്റ് സൈനബ ശറഫിയ്യ അധ്യയായിരിക്കും. തുടര്‍ന്ന് 'വനിതാ വിമോചനം: ഇസ്‌ലാമിക സമീപനം' എന്ന വിഷയത്തില്‍ നൂറുന്നീസ നജാത്തിയ, 'എം ജി എം: പെണ്‍ ഉണര്‍വിന്റെ കാല്‍ നൂറ്റാണ്ട്' എന്ന വിഷയത്തില്‍ സി ടി ആഇശ കണ്ണൂര്‍, 'കേരള നവോത്ഥാനവും മുസ്‌ലിം സ്ത്രീകളും' എന്ന വിഷയത്തില്‍ പി എം എ ഗഫൂര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. സില്‍വര്‍ ജൂബിലി പ്രഖ്യാപനത്തില്‍ എം ജി എം വൈസ് പ്രസിഡന്റ് ബുഷ്‌റ നജാത്തിയ അധ്യക്ഷത വഹിക്കും. കെ എന്‍ എം ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളന പ്രഖ്യാപനം നടത്തും. എ അസ്ഗറലി, എന്‍ എം അബ്ദുല്‍ ജലീല്‍, വി കെ ആസിഫലി, ശാക്കിറ വാഴക്കാട് എന്നിവര്‍ പ്രസംഗിക്കും. എം ജി എം ജനറല്‍ സെക്രട്ടറി ഷമീമ ഇസ്വ്‌ലാഹിയ്യ സമാപന പ്രസംഗം നടത്തും. അയല്‍ കൂട്ടം, സ്ത്രീ സുരക്ഷാ സംഗമങ്ങള്‍, പഞ്ചായത്ത്-മണ്ഡലം പഠനക്യാംപ്, സെമിനാറുകള്‍, ഗൃഹസമ്പര്‍ക്കം തുടങ്ങി നിരവധി പരിപാടികള്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എം ജി എം സംസ്ഥാനത്തെങ്ങും സംഘടിപ്പിക്കുന്നുണ്ട്.

സമ്മേളനം തത്സമയം കാണാൻ www.islahiclassroom.com എന്ന സൈറ്റ് സന്ദർശിക്കുക...
Read More

Friday, February 11, 2011

മദ്യനിരോധന സമരത്തെ പിന്തുണക്കുക




മലപ്പുറം: മലപ്പുറത്ത്‌ 910 ദിവസമായി തുടരുന്ന അനിശ്ചിതകാല മദ്യനിരോധന സത്യഗ്രഹ സമരത്തിന്‌ തുടക്കം മുതലേ ക്രിയാത്മക പിന്തുണയുമായി ISM രംഗത്ത് .എന്തിനും ഏതിനും വിപ്ലവം പ്രസംഗിക്കുന്ന പല മത രാഷ്ട്രീയ സംഘടനകളും സമര രംഗത്ത് നിന്ന് പിന്‍വാങ്ങുകയും അവരുടെ പിന്തുണ കേവലം പ്രസംഗങ്ങളില്‍ ഒതുങ്ങുകയും ചെയ്യുമ്പോഴും സമര രംഗത്തെ ശക്തമായ സാനിധ്യമായി ISM ന്റെയും MGM ന്റെയും പ്രവത്തകര്‍ ആഴ്ചയില്‍ ഓരോ ദിവസം സമരപന്തലില്‍ എത്തുന്നു . ഇക്കാര്യത്തില്‍ ഏറെയും മലപ്പുറം വെസ്റ്റ് ജില്ലയിലെ പ്രവര്‍ത്തകരാണ്. 

സത്യാഗ്രഹ സമിതിയില്‍ ബഹു: ഖദീജ നര്‍ഗീസ് , പി പി ഖാലിദ്‌ ചങ്ങരംകുളം, മുജീബ് കോക്കൂര്‍ തുടങ്ങിയവര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് രംഗത്തുണ്ട്. 

ബഹു : സി പി ഉമര്‍ സുല്ലമി , ഹുസൈന്‍ മടവൂര്‍ , മുജീബ് റഹ്മാന്‍ കിനാലൂര്‍ , എന്‍ എം ജലീല്‍ , ആസിഫലി കണ്ണൂര്‍ , ഹര്ഷിദ് മതോട്ടം ,തുടങ്ങിയ ഇസ്ലാഹി നേതാക്കളും സമര പന്തല്‍ സന്ദര്‍ശിച്ചവരില്‍ പെടുന്നു . ഇന്ന് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ തിന്മയായ മദ്യത്തിനെതിരെയുള്ള ക്രിയാത്മകമായ പോരാട്ടത്തിനു ഇത് വായിക്കുന്ന ഓരോരുത്തരും തങ്ങളാലാവുന്ന പിന്തുണ നല്‍കുക .
Read More

Friday, December 03, 2010

ഇസ്‌ലാമിക്‌ ഗേള്‍സ്‌ കോണ്‍ഫറന്‍സ്‌ 2010 ഡിസ 5നു തലശേരിയില്‍

തലശേരി : 'പെണ്‍ : സംസ്‌കരണത്തിലെ സംവരണം?' എന്ന വിഷയത്തെ ആസ്പദമാക്കി എം എസ് എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക് ഗേള്‍സ്‌ കോണ്‍ഫറന്‍സ്‌ 2010 ഡിസ 5നു ഞായറാഴ്ച തലശേരിയില്‍ ശാരദ കൃഷ്ണയ്യര്‍ ഓടിറ്റൊരിയത്തില്‍ വെച്ച് നടക്കുന്നു. സമ്മേളനം രാവിലെ 9.30നു കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. എ പി അബ്ദുള്ളകുട്ടി എം എല്‍ എ, ഷമീമ ഇസ്ലാഹിയ, ആസിഫലി കണ്ണൂര്‍, അബ്ദുല്‍ ഹസീബ് മദനി, ജാബിര്‍ അമാനി, അന്ഫസ് നന്മണ്ട, ഖദീജ നര്‍ഗീസ്, ഷംസുദ്ദീന്‍ പാലക്കോട്, റാഫി പേരാംബ്ര, ഷഫീഖ് മമ്പറം തുടങ്ങിയവര്‍ സംബന്ധിക്കും.
Read More

Sunday, October 11, 2009

മുജാഹിദ് പ്രവര്‍ത്തക സംഗമം ഇന്ന്

കോഴിക്കോട്: മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനത്തിന്റെ ഭാഗമായി സിറ്റി നോര്‍ത്ത് മണ്ഡലം കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം പ്രവര്‍ത്തകരുടെ സംയുക്ത സംഗമം ഇന്ന് സിവില്‍‌ സ്റ്റേഷന്‍ പള്ളിയില്‍ നടക്കും. മുജാഹിദ് സംസ്ഥാന നേതാക്കളായ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഈസ മദനി, എ അസ്‌ഗറലി, ജാഫര്‍ വാണിമേല്‍, എസ് എം അബ്‌ദുല്‍ ജലീല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും.
Read More

Monday, September 14, 2009

എം.ജി.എം മെഗാ ടെലി ക്വിസ്സ്‌ മത്സരം നാളെ


കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിത വിഭാഗമായ മുസ്ലീം ഗേള്‍സ്‌ ആന്റ്‌ വുമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ നടത്തിവരുന്ന ടെലി ക്വിസ്സിന്റെ മെഗാ മത്സരം നാളെ (15.09. ചൊവ്വ) 5 ന്‌ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കും. ആദ്യ റൗണ്ട്‌ മത്സര വിജയികളെ പങ്കെടുപ്പിച്ച്‌ കൊണ്ടാണ്‌ മെഗാ മത്സരം നടത്തുക. ഒബ്‌ജക്‌ടീവ്‌ മോഡല്‍ ചോദ്യങ്ങളായിരിക്കും മത്സരത്തിന്‌. വിജയികളെ കണ്ടെത്തി നാളെ നടക്കുന്ന ഇഫ്‌ത്വാര്‍ സംഗമത്തില്‍ വെച്ച്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Read More

Monday, September 07, 2009

എം.ജി.എം ഇഫ്‌ത്വാര്‍ സംഗമം നാളെ

കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിത വിംഗായ മുസ്‌ലിം ഗേള്‍സ്‌ ആന്റ്‌ വുമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ എം.ജി.എം ഇഫ്‌ത്വാര്‍ സംഗമം നാളെ‌ (08.09.ചൊവ്വ) 5 ന്‌ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കും. വിശുദ്ധ ഖുര്‍ആന്‍ കാലത്തിന്റെ മുമ്പില്‍ എന്ന വിഷയത്തില്‍ സയ്യിദ്‌ അബ്‌ദുറഹിമാന്‍ ക്ലാസെടുക്കും. പരിപാടിയില്‍ എം.ജി.എം ടെലി ക്വിസ്സ്‌ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.

Read More

Sunday, September 06, 2009

വനിതാ സംഗമം ഇന്ന്

തിരൂരങ്ങാടി : കെ എന്‍ എം, എം ജി എം മുന്നിയൂര്‍ ആലിന്‍‌ചുവട് ശാഖ സംഘടിപ്പിക്കുന്ന എം ജി എം വനിതാ സംഗമം ഇന്ന് ആലിന്‍‌ചുവട് ഉമ്മാത്താന്‍ കണ്ടിപാത്ത്‌വേയിലെ ‘അഭയ’ത്തില്‍ നടക്കും. ഉച്ചക്ക് 1.30 മുതല്‍ മൂന്നുവരെ ബുഷ്‌റ നജാത്തിയ പ്രഭാഷണം നടത്തും.
Read More

ധാര്‍മികച്യുതിക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ഐക്യനിര കെട്ടിപ്പടുക്കണം : സി പി

തിരൂര്‍ : സമൂഹത്തില്‍ വളര്‍ന്നുവരുന്ന ധാര്‍മികച്യുതിക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ഐക്യനിര കെട്ടിപ്പടുക്കണമെന്നും യുവാക്കളെ ആത്മീയബോധമുള്ളവരാക്കാന്‍ ബോധവത്‌കരണം നടത്തണമെന്നും കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു.

മലപ്പുറം വെസ്റ്റ് ജില്ലാ കെ എന്‍ എം, ഐ എസ് എം, എം എസ് എം ജില്ലാ ഭാരവാഹി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു പി അബ്‌ദുര്‍‌റഹിമാന്‍ മൌലവി അധ്യക്ഷത വഹിച്ചു. കെ അബ്‌ദുല്‍കരീം എഞ്ചിനീയര്‍, ഉബൈദുല്ല താനാളൂര്‍, മമ്മു കോട്ടക്കല്‍, എം ബാപ്പുട്ടി, കെ അബൂബക്കര്‍ അന്‍സാരി, ഡോ. സി ആര്‍ മുഹമ്മദ് അന്‍‌വര്‍, അബ്‌ദുല്‍മജീദ് കുഴിപ്പുറം, എ സൈതാലിക്കുട്ടി, കെ പി അബ്‌ദുല്‍ വഹാബ്, ടി ഇബ്രാഹിം അന്‍സാരി, ഐ വി ജലീല്‍, ഷാനവാസ് പറവന്നൂര്‍ പ്രസംഗിച്ചു.
Read More

റമദാനിനെ ആഘോഷമാക്കാനുള്ള ഉപഭോഗത്വര മതസമൂഹം തിരിച്ചറിയണം

മഞ്ചേരി : റമദാനിനെ ആഘോഷമാക്കാനുള്ള ഉപഭോഗത്വര മതസമൂഹം തിരിച്ചറിയണമെന്നും സമൂഹത്തെ അധര്‍മത്തിലേക്കും അക്രമത്തിലേക്കും തിരിച്ചുവിടുന്ന മദ്യാസക്തിയില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമത്തിന് ആക്കം കൂട്ടണമെന്ന് ജില്ലാമുജാഹിദ് നേതൃ സംഗമം ആഹ്വാനം ചെയ്തു.

ജില്ലാ കെ എന്‍ എം‌, ഐ എസ് എം‌, എം എസ് എം‌, എം ജി എം സംയുക്ത എക്സിക്യൂട്ടീവ് കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൌലവി ഉദ്ഘാടനം ചെയ്തു. ജില്ലാവൈസ് പ്രസിഡന്റ് വി അബ്ദുല്ലകുട്ടി അധ്യക്ഷത വഹിച്ചു. കെ അലി പത്തനാപുരം‌, പി ഹമീദലി അരൂര്‍‌, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജാബിര്‍ അമാനി, പി അലി അഷ്‌റഫ്, ടി മുഹമ്മദ് സലീം‌, എ നൂറുദ്ദീന്‍‌, എം എസ് എം ജില്ലാ പ്രസിഡന്റ് എം അബ്‌ദുല്‍ ഗഫൂര്‍ സലാഹി, എം ജി എം ജില്ലാ പ്രസി. നഫീസടീച്ചര്‍ മങ്കട, മതാരി കരീം, ശിഹാബുദ്ദീന്‍ അന്‍‌വാരി, പി ഹംസ കാരക്കുന്ന്, ബാബുശരീഫ് ചുങ്കത്തറ, ഉമ്മര്‍ തയ്യില്‍, പി വി ലത്തീഫ്, കെ അബ്‌ദുല്‍ ഖയ്യൂം സുല്ലമി പ്രസംഗിച്ചു.
Read More

Sunday, August 16, 2009

എം ജി എം ടെലി ക്വിസ്സ്‌ മത്സരം റമദാനില്‍

കുവൈത്ത്‌ : മുസ്‌ലിം ഗേള്‍സ്‌ ആന്റ്‌ വിമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) റമദാനില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി ടെലി ക്വിസ്സ്‌ മത്സരം സംഘടിപ്പിക്കന്നു. പേര്‍ രജിസ്റ്റര്‍ ചെയ്‌തവരെ അവരുടെ വീടുകളിലേക്ക്‌ എം ജി എം പ്രവര്‍ത്തകര്‍ വിളിച്ചാണ്‌ മത്സരം നടത്തുക. ആദ്യ റൗണ്ടില്‍ സെലക്ഷന്‍ ആയവരെ ഉള്‍പ്പെടുത്തി എല്ലാ ചൊവ്വാഴ്‌ചകളിലും അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിജയികളെ കണ്ടെത്തും.

മെഗാ ടെലി ക്വിസ്സ്‌ മത്സരം സെപ്‌തംബര്‍ 15 ന്‌ നടക്കും. വിശുദ്ധ ഖുര്‍ആനിന്‌ മുന്‍ഗണന നല്‍കി ഇസ്‌ലാമികവും പൊതു വിജ്ഞാനവും ഉള്‍കൊള്ളുന്നതായിരിക്കും മത്സര ചോദ്യങ്ങള്‍. പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക. 2433 7484, 2431 8471, 6656 0439 (വൈകുരേം 5 മണിക്ക്‌ ശേഷം)


-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്
Read More

Wednesday, August 12, 2009

ഇസ്‌ലാഹി വനിതാ വിംഗ്‌ റമദാന്‍കാല പ്രവര്‍ത്തനങ്ങള്‍

കുവൈത്ത്‌ : പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ സമാഗതമാകുന്ന വിശുദ്ധ റമദാനില്‍ വിവിധ പരിപാടികള്‍ നടത്തുവാന്‍ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിതാ വിംഗായ ‘മുസ്‌‌ലിം ഗേള്‍സ്‌ ആന്റ്‌ വിമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം)’ കേന്ദ്ര കമ്മറ്റി രൂപം നല്‍കി.

ഇസ്‌ലാമിക്‌ ടെലി ക്വിസ്‌, റമദാന്‍ ക്ലാസ്‌, ഇഫ്‌ത്വാര്‍ എന്നിവ നടത്തുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ വനിതാ വിംഗ്‌ കോ-ഓര്‍ഡിനേറ്റര്‍ വി.എ മൊയ്‌തുണ്ണി അധ്യക്ഷത വഹിച്ചു. യൂ.പി. മുഹമ്മദ്‌ ആമിര്‍, എം.ജി.എം പ്രവര്‍ത്തകരായ സാജിത റഫീഖ്‌, ജൂലാ മൊയ്‌തുണ്ണി, നഷീദ റഷീദ്‌, റിന്‍ഷ അബ്‌ദുല്‍ അസീസ്‌, ജാസിറ നഹാസ്‌ എന്നിവര്‍ സംസാരിച്ചു.

-
വാര്‍ത്ത അയച്ചുതന്നത്: യു പി മുഹമ്മദ് ആമിര്‍ കുവൈത്ത്
.
Read More

Monday, July 27, 2009

ഇസ്‌ലാമിക പ്രബോധനരംഗത്ത് ഒരു പുതിയ കാല്‍‌വെപ്പ്!


ഇസ്‌ലാഹിവാര്‍ത്ത ന്യൂസ്‌ബ്യൂറോ/ സൌദി, യു എ ഇ


ഇസ്‌ലാമിക പ്രബോധന രംഗത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സൌദി, യു എ ഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങി പല ഗള്‍ഫ് രാജ്യങ്ങളിലെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഓണ്‍‌ലൈന്‍ തത്സമയ ചര്‍ച്ചാക്ലാസുകളും പ്രഭാഷണങ്ങളും തത്സമയം സം‌പ്രേഷണം ചെയ്യുന്നു.

Beyluxe.com എന്ന സൈറ്റില്‍ നിന്ന് ബെയ്‌ലുക്സ് മെസെഞ്ചര്‍ ഡൌണ്‍ലോഡ് ചെയ്ത് സ്വന്തമായി ഐഡിയുണ്ടാക്കി ആര്‍ക്കും എവിടെനിന്നും ഓണ്‍ലൈനില്‍ വരാം. നിലവില്‍ KERALA ISLAHI CLASS ROOM എന്ന ചാറ്റ് റൂമിലാണ് ഇസ്‌ലാഹീ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നുവരുന്നത്.

എങ്ങനെ Beyluxe ID ഉണ്ടാക്കാം?

ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്ത് Beyluxe Messenger ഡൌണ്‍ലോഡ് ചെയ്യണം. അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വാര്‍ണിംഗ് വിന്‍ഡോ തുറക്കും. (ചിത്രം 01) അതില്‍ Run ക്ല്ലിക് ചെയ്യുക.
ശ്രദ്ധിക്കുക:
പോപ്പ് അപ്പ് ബ്ലോക്കര്‍ ഉള്ള ബ്രൌസറില്‍ നിന്ന്
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ റൈറ്റ് ക്ലിക് ചെയ്ത്
Open in New Window സെലക്റ്റ് ചെയ്യുക.










ചിത്രം 01

ശേഷം താഴെകാണുന്നതു പോലെ വരുന്ന സെക്യൂരിറ്റി വാണിംഗ് വിന്‍ഡോയില്‍ (ചിത്രം 02) വീണ്ടും Run ക്ലിക് ചെയ്യുക.

ചിത്രം 02


അതിനുശേഷം താഴെ കാണുന്നതു ‌(ചിത്രം 03 ല്‍) കാണുന്നതു പോലെ വരുന്ന Beyluxe Messenger Setup ല്‍ Next ക്ലിക് ചെയ്യുക.



ചിത്രം 03

പിന്നീട് Beyluxe ലൈസന്‍സ് എഗ്രിമെന്റ് വിന്‍ഡോയില്‍ (ചിത്രം 04) I agree.... എന്നു തുടങ്ങുന്ന ഭാഗം സെലെക്റ്റ് ചെയ്‌ത്, Next ക്ലിക് ചെയ്യുക.
ചിത്രം 04

ഇപ്പോള്‍ നിങ്ങളുടെ മെസ്സെഞ്ചെര്‍ ഡൌണ്‍ലോഡിംഗ് കഴിഞ്ഞു. ഇനി ഡസ്‌ക് ടോപില്‍ കാണുന്ന ബെയ്‌ലുക്സ് ഐക്കണില്‍ (ചിത്രം 05) ക്ലിക് ചെയ്യുക. ശേഷം വരുന്ന വിന്‍ഡോയില്‍ (ചിത്രം 06) Click here for new accound ല്‍ ക്ലിക് ചെയ്ത് പുതിയ ഐഡി ഉണ്ടാക്കി ലോഗ് ഇന്‍ ചെയ്യുക.

ചിത്രം 05




ചിത്രം 06

എങ്ങനെ കേരള ഇസ്‌ലാഹി ക്ലാസ്സ് റൂമില്‍ എത്തിച്ചേരാം?
ലോഗ് ഇന്‍ ആയിക്കഴിഞ്ഞാല്‍ താഴെ കാണുന്ന പോലെ (ചിത്രം 07) ഒരു പുതിയ വിന്‍ഡോ തുറന്നു വരും. വിന്‍ഡോയിലെ Action സെലെക്ട് ചെയ്‌താല്‍ ഒരു ഡ്രോപ്‌ഡൌണ്‍ മെനു ലഭിക്കും. അതില്‍ നിന്ന് Join a Chat Room (ചിത്രം 07 ല്‍ പച്ച നിറത്തില്‍ സെലെക്‍റ്റ് ചെയ്തിരിക്കുന്ന ഭാഗം) ക്ലിക് ചെയ്യുക.
ചിത്രം 07
ഇപ്പോള്‍ താഴെ കാണുന്നപോലെ (ചിത്രം 08) ഒരു പുതീയ വിന്‍ഡോ തുറന്നുവരും. ഇതില്‍ Asia, Pasific, Oceania എന്ന് കാണുന്ന കാറ്റഗറിയുടെ മുന്നിലുള്ള “+” ചിഹ്നം ക്ലിക് ചെയ്യുക.
ചിത്രം 08

അതിനു ശേഷം വരുന്ന സബ്‌കാറ്റഗറിയില്‍ (ചിത്രം 09) നിന്ന് INDIA സെലെക്റ്റ് ചെയ്യുമ്പോള്‍ വലതുവശത്ത് ചാറ്റ് റൂമുകള്‍ പ്രത്യക്ഷമാകും. അതില്‍ നിന്ന് K E R A L I S L A H I C L A S S S R O O M സെലെക്‍റ്റ് ചെയ്‌ത് ഡബ്‌ള്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ ഇസ്‌ലാഹി ക്ലാസ് റൂമില്‍ എത്തിയിരിക്കും...

ചിത്രം 09

കേരള ഇസ്‌ലാഹി ക്ലാസ് റൂം

ചിത്രം 10.

സംശയങ്ങളും നിര്‍ദേശങ്ങളും താഴെ കമെന്റായി ചോദിക്കുക, പറയുക.


Read More

Sunday, March 01, 2009

ഭൌതിക വിദ്യാഭ്യാസത്തോടൊപ്പം മതബോധവും നല്‍കണം: എം ജി എം സ്റ്റുഡന്റ്സ് വിംഗ്

Read More

Monday, January 19, 2009

സ്‌ത്രീത്വത്തിന്റെ കമ്പോളവത്കരണം ചെറുക്കുക: എം ജി എം


Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...