ഇസ്‌ലാഹിവാര്‍ത്ത ന്യൂസ്‌ബ്യൂറോ/ സൌദി, യു എ ഇ
ഇസ്‌ലാമിക പ്രബോധന രംഗത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സൌദി, യു എ ഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങി പല ഗള്‍ഫ് രാജ്യങ്ങളിലെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ തത്സമയ ചര്‍ച്ചാക്ലാസുകളും പ്രഭാഷണങ്ങളും തത്സമയം സംപ്രേഷണം ചെയ്യുന്നു.
Beyluxe.com എന്ന സൈറ്റില്‍ നിന്ന് ബെയ്‌ലുക്സ് മെസെഞ്ചര്‍ ഡൌണ്‍ലോഡ് ചെയ്ത് സ്വന്തമായി ഐഡിയുണ്ടാക്കി ആര്‍ക്കും എവിടെനിന്നും ഓണ്‍ലൈനില്‍ വരാം. നിലവില്‍ KERALA ISLAHI CLASS ROOM എന്ന ചാറ്റ് റൂമിലാണ് ഇസ്‌ലാഹീ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നുവരുന്നത്.
എങ്ങനെ Beyluxe ID ഉണ്ടാക്കാം?
ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്ത് Beyluxe Messenger ഡൌണ്‍ലോഡ് ചെയ്യണം. അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വാര്‍ണിംഗ് വിന്‍ഡോ തുറക്കും. (ചിത്രം 01) അതില്‍ Run ക്ല്ലിക് ചെയ്യുക.

ചിത്രം 01
ശേഷം താഴെകാണുന്നതു പോലെ വരുന്ന സെക്യൂരിറ്റി വാണിംഗ് വിന്‍ഡോയില്‍ (ചിത്രം 02) വീണ്ടും Run ക്ലിക് ചെയ്യുക.
ചിത്രം 02
അതിനുശേഷം താഴെ കാണുന്നതു (ചിത്രം 03 ല്‍) കാണുന്നതു പോലെ വരുന്ന Beyluxe Messenger Setup ല്‍ Next ക്ലിക് ചെയ്യുക.
ചിത്രം 03
പിന്നീട് Beyluxe ലൈസന്‍സ് എഗ്രിമെന്റ് വിന്‍ഡോയില്‍ (ചിത്രം 04) I agree.... എന്നു തുടങ്ങുന്ന ഭാഗം സെലെക്റ്റ് ചെയ്‌ത്, Next ക്ലിക് ചെയ്യുക.

ചിത്രം 04
ഇപ്പോള്‍ നിങ്ങളുടെ മെസ്സെഞ്ചെര്‍ ഡൌണ്‍ലോഡിംഗ് കഴിഞ്ഞു. ഇനി ഡസ്‌ക് ടോപില്‍ കാണുന്ന ബെയ്‌ലുക്സ് ഐക്കണില്‍ (ചിത്രം 05) ക്ലിക് ചെയ്യുക. ശേഷം വരുന്ന വിന്‍ഡോയില്‍ (ചിത്രം 06) Click here for new accound ല്‍ ക്ലിക് ചെയ്ത് പുതിയ ഐഡി ഉണ്ടാക്കി ലോഗ് ഇന്‍ ചെയ്യുക.
ചിത്രം 05
ചിത്രം 06
എങ്ങനെ കേരള ഇസ്‌ലാഹി ക്ലാസ്സ് റൂമില്‍ എത്തിച്ചേരാം?
ലോഗ് ഇന്‍ ആയിക്കഴിഞ്ഞാല്‍ താഴെ കാണുന്ന പോലെ (ചിത്രം 07) ഒരു പുതിയ വിന്‍ഡോ തുറന്നു വരും. വിന്‍ഡോയിലെ Action സെലെക്ട് ചെയ്‌താല്‍ ഒരു ഡ്രോപ്‌ഡൌണ്‍ മെനു ലഭിക്കും. അതില്‍ നിന്ന് Join a Chat Room (ചിത്രം 07 ല്‍ പച്ച നിറത്തില്‍ സെലെക്‍റ്റ് ചെയ്തിരിക്കുന്ന ഭാഗം) ക്ലിക് ചെയ്യുക.
ചിത്രം 07
ഇപ്പോള്‍ താഴെ കാണുന്നപോലെ (ചിത്രം 08) ഒരു പുതീയ വിന്‍ഡോ തുറന്നുവരും. ഇതില്‍ Asia, Pasific, Oceania എന്ന് കാണുന്ന കാറ്റഗറിയുടെ മുന്നിലുള്ള “+” ചിഹ്നം ക്ലിക് ചെയ്യുക.
ചിത്രം 08
അതിനു ശേഷം വരുന്ന സബ്‌കാറ്റഗറിയില്‍ (ചിത്രം 09) നിന്ന് INDIA സെലെക്റ്റ് ചെയ്യുമ്പോള്‍ വലതുവശത്ത് ചാറ്റ് റൂമുകള്‍ പ്രത്യക്ഷമാകും. അതില്‍ നിന്ന് K E R A L I S L A H I C L A S S S R O O M സെലെക്‍റ്റ് ചെയ്‌ത് ഡബ്‌ള്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ ഇസ്‌ലാഹി ക്ലാസ് റൂമില്‍ എത്തിയിരിക്കും...
കേരള ഇസ്‌ലാഹി ക്ലാസ് റൂം
ചിത്രം 10.
സംശയങ്ങളും നിര്‍ദേശങ്ങളും താഴെ കമെന്റായി ചോദിക്കുക, പറയുക.
4 വായനക്കാരുടെ പ്രതികരണങ്ങൾ :
good jazakallah khair
:)
അസ്സ്ലായി ഇനിയും പ്രതീക്ഷിക്കുന്നു............
:)
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം