ആമിര്‍ കുവൈത്ത് / ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോ
കുവൈത്ത്: വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോകുമ്പോള്‍ മതത്തിന്റെ ചട്ടക്കൂടില്‍ ജീവിക്കാന്‍ അവസരം ലഭിച്ച നാം വിശ്വാസത്തിലധിഷ്ഠിതമായതിനെ മുറുകെ പിടിക്കണമെന്ന് ലജ്‌നത്തു ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ജഹ്‌റ ദഅ്വ അംഗം ശൈഖ് സാലം ഹുസൈന്‍ ജറല്ല അല്‍ ഹുസൈനി പറഞ്ഞു. ‘തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹി പ്രസ്ഥാനം’ എന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദ്വൈമാസ ആദര്‍ശ ക്യാംപയിന്റെ ഭാഗമായി മലയാളം ഖുത്‌ബ നടക്കുന്ന കസ്വര്‍ മുഅ്തസിം മസ്‌ജിദില്‍ നടന്ന ജഹ്‌റ ശാഖയുടെ ആദര്‍ശ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രബോധന സംഗമങ്ങളില്‍ സാന്നിദ്ധ്യം ഉറപ്പുവരുത്തുവാനും സഹോദരങ്ങളിലേക്ക് ഇസ്‌ലാമിക സന്ദേശം എത്തിക്കാനും തയ്യാറാകണം. ലോകരുടെ വഴികാട്ടിയായ വിശുദ്ധഖുര്‍ആനുമായി അടുക്കാനും അധര്‍മത്തിനും അനീതിക്കുമെതിരെ ക്ഷമകൈക്കൊണ്ട് മുന്നേറാനും ശ്രമിക്കണം. അല്‍ ഹുസൈനി വിശദീകരിച്ചു.
ജന. അബ്ബാസ് എറവറാംകുന്ന് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹമ്മദ് അരിപ്ര, അബ്ദുല്‍ വഹാബ്, മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം