
ആമിര്‍ കുവൈത്ത് / ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോ
കുവൈത്ത്: ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) സംസ്ഥാന വൈസ് പ്രസിഡന്റും വര്‍ത്തമാനം എക്സിക്യൂട്ടീവ് ഡയറക്ടരുമായ അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കലിന് കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ഐ ഐ സി നേതാക്കളായ എം ടി മുഹമ്മദ്, അബൂബക്കര്‍ സിദ്ധീഖ് മദനി, പി വി അബ്ദുല്‍ വഹാബ്, ടി എം അബ്ദുര്‍റഷീദ്, സ്വാലിഹ് കാഞ്ഞങ്ങാട്, അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട്, അബ്ദുല്‍ മജീദ് വാരണാക്കര, സബാഹ് കൊണ്ടോട്ടി എന്നിവര്‍ സ്വീകരണ സംഗമത്തില്‍ പങ്കെടുത്തു.
കുവൈത്ത് ഇസ്‌ലാഹി സെന്ററിനു കീഴില്‍ ‘തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹീ പ്രസ്ഥാനം‘ കാംപയിന്റെ സമാപന സമ്മേളനത്തില്‍ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പങ്കെടുക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം