
കോഴിക്കോട്: ആതുരസേവന രംഗത്ത് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്റര്‍, ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി രംഗത്ത്. ജന്മസിദ്ധമായ ഹൃദയത്തകരാറുകള്‍ മൂലം ജീവനു ഭീഷണി നേരിടുന്ന കൊച്ചുകുരുന്നുകളുടെ ആശ്വാസത്തിന് ‘സുഹൃദയ’ എന്ന പേരില്‍ ഹാര്‍ട്ട്കെയര്‍ പദ്ധതിക്കാണ് മെഡിക്കല്‍ എയ്‌ഡ് സെന്റര്‍ രൂപം നല്‍കിയിരിക്കുന്നത്.
ഹൃദയത്തകരാറുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ‘സുഹൃദയ’ പദ്ധതി. ഓരോവര്‍ഷവും ആയിരക്കണക്കിന് കുട്ടികള്‍ ഇന്ത്യയില്‍ രോഗബാധിതരാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത്തരം കുട്ടികളെ രക്ഷിക്കാനാവൂ. ആദ്യഘട്ടത്തില്‍ വിദഗ്ധ ഡോക്‍ടര്‍മാര്‍ അടങ്ങുന്ന പാനല്‍ നിര്‍ദേശിക്കുന്ന അമ്പത് പേരെയാണ് മുന്‍ഗണനാ ക്രമമനുസരിച്ച് ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുക. ഒരു കുട്ടിക്ക് ശരാശരി ഒരു ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ശസ്ത്രക്രിയ അനിവാര്യമായ, സാമ്പത്തിക പ്രയാസമുള്ള കുടുംബങ്ങളിലെ കുട്ടികളെ സംഘടനാ ഘടകങ്ങള്‍ക്ക് ശിപാര്‍ശ ചെയ്യാം.
‘സുഹൃദയ’ പദ്ധതി സംഘാടക സമിതി രൂപീകരണം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പാലത്ത് ഹൃദ്രോഗം കുട്ടികളില്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ബശീര്‍ പട്ടേല്‍ത്താഴം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എം കെ നൌഫല്‍ പദ്ധതി കരടുരേഖ വിശദീകരിച്ചു. ‘സുഹൃദയ’ പദ്ധതിയുടെ വിജയകരമായ നിര്‍വഹണത്തിന് ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യരക്ഷാധികാരിയും മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ചെയര്‍മാനും എം കെ നൌഫല്‍ ജന. കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. എസ് എ എം ഇബ്‌റാഹീം, ഐ പി അബ്‌ദുസ്സലാം എന്നിവര്‍ രക്ഷാധികാരികളും ബശീര്‍ പട്ടേല്‍ത്താഴം, അഡ്വ. എം മൊയ്തീന്‍കുട്ടി, സി മരക്കാരുട്ടി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാണ്. കെ വി നിയാസ്, ശഫീഖ് അഹ്‌മദ് എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍.
വിവിധ ഉപസമിതി ഭാരവാഹികള്‍:
സാമ്പത്തികം
പി പി മമ്മദ്കോയ, കരീം ജസ്‌ഫ, മമ്മദ്കോയ എഞ്ചിനീയര്‍, റഷീദ് തോട്ടത്തില്‍, വി കെ സി ഹമീദലി, ഹിജാസ്, അബ്ദുല്ലത്വീഫ്.
സ്‌ക്രീനിംഗ്
ശുക്കൂര്‍ കോണിക്കല്‍, വി പി ഷാജഹാന്‍, ഇസ്തു കണ്ണഞ്ചേരി, ഹസന്‍കോയ പുതിയറ.
പബ്ലിസിറ്റി
സാദിഖ് പട്ടേല്‍ത്താഴം.
ട്രാന്‍സ്‌പോര്‍ട്ടിംഗ്
സാദിഖ് കല്ലായ്, ശരീഫ് പൊക്കുന്ന്.
ബ്ലഡ് ഓര്‍ഗനൈസിംഗ്
അബൂബക്കര്‍ സിദ്ദീഖ്, സെല്ലു അത്തോളി, ശനൂബ് ഒളവണ്ണ.
വളണ്ടിയര്‍
അഫ്‌സല്‍ കല്ലായ്, മഖ്‌ബൂല്‍, എം ടി അബൂബക്കര്‍.
മെഡിസിന്‍
നസീര്‍ ഓപ്പണ്‍, ബശീര്‍ വെറ്ററിനറി
കോ ഓര്‍ഡിനേറ്റര്‍
ബശീര്‍ പോപ്പുലര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്റര്‍,
മര്‍ക്കസുദ്ദഅ്വ, ആര്‍ എം റോഡ്,
കോഴിക്കോട് - 673 002
ഫോണ്‍: +91 495 2701812, +91 9847 419141
ഇ-മെയില്‍: medicalism@rediffmail.com
1 വായനക്കാരുടെ പ്രതികരണങ്ങൾ :
നീണ്ട കാത്തിരിപ്പിനൊടുവില്‍ കൈവന്ന
ഈ സൌഭാഗ്യം പൊലിഞ്ഞുപോകുന്നത്
ആര്‍ക്കാണ് സഹിക്കാനാവുക?
നിഷ്‌കളങ്കമായ ഈ പുഞ്ചിരിയോട്
മുഖം തിരിക്കാകുമോ നിങ്ങള്‍ക്ക്?
ജീവിതത്തിനും മരണത്തിനുമിടയില്‍
നിശ്വാസങ്ങള്‍ നേര്‍ക്കുന്ന ആയിരക്കണക്കിന്
കുഞ്ഞുങ്ങളില്‍ ചിലരെയെങ്കിലും
തിരിച്ചുപിടിക്കാന്‍ ദൈവാനുഗ്രഹമുണ്ടെങ്കില്‍,
നമുക്ക് കഴിയും -നാം കൈകോര്‍ത്താല്‍.
ഒരു കുഞ്ഞിന് ഹൃദയശസ്ത്രക്രിയക്ക്
ഒരു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന
സുഹൃദയ പദ്ധതിയുമായി ഉദാരമായി സഹകരിക്കുക....
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം