കോഴിക്കോട്: ഇസ്‌ലാഹി മൂവ്‌മെന്റിന്റെ അഖിലേന്ത്യ സമ്മേളനം ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി കെ. റഹ്മാന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കാരം, മതസൗഹാര്‍ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര മന്ത്രിമാരായ ശശി തരൂര്‍, ഇ. അഹമ്മദ്, കെ.വി. തോമസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും.
കേരളത്തില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ പ്രത്യേക സമ്മേളനവും ഡല്‍ഹി മലയാളി വിദ്യാര്‍ഥി സമ്മേളനവും നടക്കും. പത്രസമ്മേളനത്തില്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ.എന്‍.എം. പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി, പ്രോഗ്രാം കണ്‍വീനര്‍ ഡോ. പി.പി. അബ്ദുള്‍ ഹഖ് എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം