Tuesday, February 26, 2013
പൗരന്‍മാര്‍ക്ക് തുല്യനീതി ഉറപ്പാക്കണം- ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍
ദോഹ: ഭാരതത്തിലെ എല്ലാ പൗരന്‍മാന്‍മാര്‍ക്കും തുല്യനീതി ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത നടപ്പില്‍ വരുത്താന്‍ ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ അഖണ്ഡതയും ഫെഡറല്‍ സ്വഭാവവും കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വര്‍ധിച്ചു വരുന്ന പൗരാവകാശധ്വംസനങ്ങള്‍ തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സ്വീകാര്യത ലഭിക്കാന്‍ കാരണമാകുമെന്ന് കണ്‍വെന്‍ഷന്‍ നിരീക്ഷിച്ചു. സാമുദായിക സംഘടനകളും മതസംഘടനകളും സമ്മര്‍ദശക്തികളാകാന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിന്റെ സാമൂഹികരംഗം മലീമസമാകാന്‍ കാരണമാകുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന അത്തരം ശക്തികളെ പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാറും ശ്രദ്ധിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കെ.എന്‍.എം. സംസ്ഥാനട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹീ സെന്റര്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ വിജയികളായ യൂണിറ്റുകള്‍ക്ക് വൈസ് പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് യു. സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡോ. അബ്ദുല്‍അഹദ് മദനി, മുനീര്‍ സലഫി, ബശീര്‍ അന്‍വാരി, അബ്ദുല്‍ലത്തീഫ് നല്ലളം, സന്‍ജബീല്‍ മിസ്‌രി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അലി ചാലിക്കര സ്വാഗതവും എം.എ റസാഖ് നന്ദിയും പറഞ്ഞു.
Tags :
Q I I C
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം