കോഴിക്കോട്: കേരള ഹൈക്കോടതി വിധിക്കെതിരെ ഡോ. ഹുസൈന്‍ മടവൂരും മറ്റും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയെ സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ എന്‍ എം സംസ്ഥാന നേതാക്കള്‍ അറിയിച്ചു. സുപ്രീം കോടതി ഇരുവിഭാഗങ്ങളെയും അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. 2003ല്‍ എ പി പക്ഷം നടത്തി എന്ന് പറയപ്പെടുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ കോടതികള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഇത്രയും കാലത്തെ ഇടവേള ഉണ്ടായതിനാല്‍ അതില്‍ ഇടപെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരു വിഭാഗം സംഘടനകളും ഒരേ പേരില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇടപെട്ടില്ല.
ഇതിന് വിരുദ്ധമായി പല പത്രങ്ങളിലും എ പി വിഭാഗത്തിന് വേണ്ടി കൊടുത്ത റിപ്പോര്‍ട്ടുകള്‍ വ്യാജവും സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതുമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്രങ്ങളുടെ പ്രതിനിധികള്‍ ആരും തന്നെ കേസ് വാദം നടക്കുന്ന സമയത്ത് മൂന്നാം നമ്പര്‍ മുറിയില്‍ ഹാജറുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കളവായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും കോടതി നടപടികള്‍ ദുര്‍വ്യാഖ്യാനിച്ചതിനുമെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഇ കെ അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം