മസ്കത്: ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ദ പതിപ്പിക്കണമെന്ന് കേരള സംസ്ഥാന സോഷ്യല്‍ വെല്‍ഫയര്‍ കോര്‍പറേഷന്‍ ചെയര്‍ പേര്‍സണ്‍ ഡോ: ഖമറുന്നിസ അന്‍വര്‍ അഭിപ്രായപ്പെട്ടു. മസ്കത് ഇസ്ലാഹി വിമണ്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കു ന്ന ധാര്‍മിക യുവത സുരക്ഷിത സമൂഹം എന്ന ദൈമാസ കാമ്പയിന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അവര്‍. നമ്മുടെ നാടുകളില്‍ കാണുന്ന ആക്രമണങ്ങള്‍ ക്കും ആരാജകത്വത്തിനും കാരണം ധാര്‍മികച്ചുതിയാണ്. സ്ത്രീകളോടുള്ള അതിക്രമം കൂടിവരുന്നത് അവരോടുള്ള സ്നേഹവും മര്യാദയും ഇല്ലാതാവുന്നത് കൊണ്ടാണ്. അവരുടെ ചിന്തയേയും വികാര വിചാരങ്ങളെയും അംഗീകരിക്കാത്തടുത്തോളം സമൂഹത്തില്‍ സന്തോഷവും ഐശ്ര്യവുമുണ്ടാകുകയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പ്രമേയ വിശദീകരണം കാലിഡോണിയന്‍ കോളേജ് ലക്ചറര്‍ സഊദ് അരീക്കോട് നിര്‍വഹിച്ചു.റിയാലിറ്റി ഷോകളും സിനിമ പ്രദര്‍ശനനങ്ങളും സ്ത്രീ സമൂഹത്തിന്‍റെ മാന്യത കളങ്കപ്പെടുത്തുന്നതിനു യുവതലമുറയില്‍ ഉണ്ടാകുന്ന സ്വാദീനം വളരെ വലുതാന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവികാവബോദത്താല്‍ ധാര്‍മിക ജീവിതം കെട്ടിപ്പടുത്താനുതാകുന്ന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് സമാപന ഭാഷണം നിര്‍വഹിച്ചു അബ്ദുല്‍ ഗഫൂര്‍ പാലത്ത് ഓര്‍മ്മപ്പെടുത്തി .
സ്വാഗത സംഘം ചെയര്‍ പെര്‍സണ്‍ റംല ഷാഫി അധ്യക്ഷത വഹിച്ചു. കാംപയിനോടനുബന്ദിച്ചു ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്. സുഹ്റ സലിം സ്വാഗതവും സുമേഹ സമീര്‍ നന്ദിയും പറഞ്ഞു
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം