മംഗലാപുരം: സ്ത്രീസുരക്ഷയ്ക്ക് ഇസ്‌ലാമിക ശിക്ഷാ വിധി അനിവാര്യമാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം എത്തിച്ചേര്‍ന്നുവെന്ന് ഡോ. ഹുസൈന്‍ മടവുര്‍ പറഞ്ഞു. മംഗലാപുരം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മരം വെച്ചുപിടിപ്പിച്ചതിന്റെ പേരിലുള്ള ആദര്‍ശ വ്യതിയാന ആരോപണം മരം മുറിച്ചു മാറ്റിയാല്‍ തീരുന്നതാണെന്നും മടവൂര്‍ പറഞ്ഞു. പരിസര മലിനീകരണത്തിനെതിരേ ഇസ്‌ലാം പ്രതികരിക്കുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണവും പ്രപഞ്ച നിലനില്‍പ്പും ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍മ്മകാര്യങ്ങളില്‍ സത്യസന്ധത വേണമെന്ന് ശഠിക്കുന്നവര്‍ കള്ളക്കേസുണ്ടാക്കി വാദിക്കാനും ജയിക്കാനുമാണ് ശ്രമിക്കുന്നത്. ഇസ്‌ലാമിനെതിരേ ആരോപണ തെറ്റിദ്ധാരണ നീക്കിയതും അടിമത്വ വ്യവസ്ഥ ഇല്ലാതാക്കിയതും ഇസ്‌ലാമിക പ്രസ്ഥാനമാണെന്നും മടവൂര്‍ പറഞ്ഞു.
തൗഹീദിന്റെ വക്താക്കളും പ്രയോക്താക്കളും മുജാഹിദുകള്‍ മാത്രമാണെന്നും സമര്‍പ്പണം അല്ലാഹുവിന് മാത്രമായിരിക്കണമെന്നും കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബ ജീവിതത്തിലും സമൂഹത്തിലും ധര്‍മ്മനിഷ്ഠയുള്ളവരാകണമെന്നും സദാചാര മൂല്യം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൗഹീദ് പ്രചാരണത്തിന് കര്‍മ്മോത്സുകരായില്ലെങ്കില്‍ മറ്റു സമുദായത്തെ അല്ലാഹു കൊണ്ടു വരുമെന്നും അതിനിടയാക്കരുതെന്നും കെ എന്‍ എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട് പറഞ്ഞു. പി ടി അബ്ദുല്‍ അസീസ്, മമ്മൂട്ടി മുസ്‌ലിയാര്‍. ശംസുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം