കല്പറ്റ: നന്മ ചെയ്യുന്നതാണ് ഇസ്‌ലാം മതത്തിന്റെ ചൈതന്യമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.അഹമ്മദ്കുട്ടി പറഞ്ഞു. മേപ്പാടിയില്‍ റൗളത്തുല്‍ ഉലൂം മദ്രസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നന്മകളെ വളര്‍ത്തിയെടുക്കുകയെന്നതാണ് മദ്രസകളുടെ ലക്ഷ്യം. അതിന് മദ്രസകള്‍ മികച്ച ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ കരിക്കുലവും നൂതന ബോധനരീതികളും ഉള്‍ക്കൊള്ളുന്ന ശിശുസൗഹൃദ കേന്ദ്രങ്ങളാകണം. കേരള മുസ്‌ലിം നവോത്ഥാനത്തില്‍ മദ്രസകളുടെ പങ്ക് നിര്‍ണായകമാണ്. സമുദായത്തില്‍ തീവ്രവാദ ചിന്തകള്‍ക്ക് വേരോട്ടം ലഭിക്കാത്തതിന്റെ പ്രധാന കാരണം മദ്രസകളില്‍നിന്ന് ബാല്യത്തില്‍ നേടുന്ന യഥാര്‍ഥ മതാധ്യാപനമാണ്.
ഡോ. ജമാലുദീന്‍ ഫാറൂഖ് അധ്യക്ഷതവഹിച്ചു. കെ.എം.സൈതലവി, ഡോ. മുസ്തഫ ഫാറൂഖി, ബീരാന്‍, ഫാ. കെ.കെ.വര്‍ഗീസ്, പി.കെ.സുധാകരന്‍, ടി.ഹംസ, പി.എ.ഹംസ, സയ്യിദ് അലി സ്വലാഹി, എ.പി.സാലിഹ്, ഫാസില്‍ കുട്ടമംഗലം, കെ.മൊയ്തീന്‍, അബ്ദുസലാം മുട്ടില്‍, എസ്.അബ്ദുസലീം, ബഷീര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം