ദോഹ : കീടനാശിനികളില്ലാത്ത ഭക്ഷണം സ്വപ്‌നം കാണുന്ന തലമുറയ്ക്ക് പച്ചക്കറിയുടേയും കൃഷിയുടേയും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ എം ജി എം കേരള സംസ്ഥാന കമ്മിറ്റി ‘ഹരിത വിപ്ലവ’വുമായി രംഗത്ത്. വിശുദ്ധ വിശ്വാസം വിശുദ്ധ ഭക്ഷണം പദ്ധതിയുമായി കേരളത്തിലെ വീടുകളില്‍ അടുക്കളത്തോട്ടം പദ്ധതിയുമായാണ് എം ജി എം കടന്നുവരുന്നത്.
മെയ് 30ന് ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ തുടങ്ങി ശാഖാതലം വരെ പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് എം ജി എം കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയയും വൈസ് പ്രസിഡന്റ് സല്‍മ അന്‍വാരിയയും പറഞ്ഞു.
കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ നടത്തുന്ന ക്ലാസുകളാണ് ഒന്നാംഘട്ടത്തില്‍ നല്കുക. എം ജി എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും എം ജി എം ഉദ്യോഗസ്ഥ വേദി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കുമാണ് ആദ്യം പരിശീലനം നല്കുക. തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും പച്ചക്കറി കൃഷി പരിശീലനം നടത്തും. ആഗസ്ത്, സെപ്തംബര്‍ മാസത്തോടെയാണ് അടുക്കളത്തോട്ടങ്ങളില്‍ വിത്തുപാകുക. 2014 ഫെബ്രുവരിയില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ കേരളത്തിലെ വിവിധ വീടുകളിലെ അടുക്കളത്തോട്ടങ്ങളില്‍ കൃഷി ചെയ്തുണ്ടാക്കിയതായിരിക്കുമെന്നും അവര്‍ അറിയിച്ചു. പതിനയ്യായിരത്തിലേറെ അംഗങ്ങളുള്ള എം ജി എമ്മിലെ മുഴുവന്‍ അംഗങ്ങളും ഓരോ മാസവും പണം നീക്കിവെച്ച് സമ്മേളനത്തിനുള്ള അരി വാങ്ങാന്‍ വിഹിതമുണ്ടാക്കുമെന്നും സംസ്ഥാന നേതാക്കള്‍ അറിയിച്ചു.
എം ജി എം പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എം ജി എം ഉദ്യോഗസ്ഥ വേദിയും ബാലികാവേദിയും പുതുതായി രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനി വിഭാഗം നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിവുള്ള കുട്ടികളെ രംഗത്ത് കൊണ്ടുവരികയാണ് ബാലികാ വേദിയിലൂടെയും വിദ്യാര്‍ഥിനി വിഭാഗത്തിലൂടേയും ശ്രമിക്കുന്നത്. പ്രവര്‍ത്തന രംഗത്തില്ലാത്ത ഉദ്യോഗസ്ഥരേയാണ് ഉദ്യോഗസ്ഥ വേദിയിലൂടെ ശ്രമിക്കുന്നതെന്നും ശമീമ ഇസ്‌ലാഹിയയും സല്‍മ അന്‍വാരിയയും പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഉദ്യോഗസ്ഥകള്‍ക്കു വേണ്ടി മാത്രമായി സംഘടന രൂപീകരിക്കപ്പെട്ടത്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം